Books You Can’t Put Down
FEATURED BOOKS SECTION
Handpicked reads for true bibliophiles
പ്രധീക്ഷായാണെന്ന് പ്രവാചകൻ |pradheekshayenn pravachakan
ഫാറൂഖ് ഉമർ |FAROOK UMAR
കടലാസ് പൂക്കളുടെ വീട്ടിൽ |KADALASU POOKALUDE VEETIL
₹160.00
കണ്ടെടുക്കപ്പെടാത്ത സങ്കടങ്ങൾക്കും നിശ്ശബ്ദമാക്കപ്പെട്ട ചോദ്യങ്ങൾക്കും നടുവിൽ സ്വന്തം ആത്മാഭിമാനം തിരയുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ.
ചെറുപ്പത്തിൽ ഏറ്റ മുറിവുകളും, കുടുംബ സങ്കൽപ്പങ്ങൾ അടിച്ചേൽപ്പിച്ച ഭാരങ്ങളും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പേറി ജീവിക്കുന്ന നാദിറയുടെ ജീവിതത്തിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. വിവാഹമെന്ന വ്യവസ്ഥിതിക്കുള്ളിലെ അപരിചിതത്വവും, സമൂഹത്തിന്റെ പരീക്ഷണങ്ങളും അവളെ തളർത്താൻ നോക്കുമ്പോഴും, തകർന്നുപോയ ഇടങ്ങളിൽ നിന്ന് തന്റേതായ ഒരു ആകാശം കെട്ടിപ്പടുക്കാൻ അവൾ ശ്രമിക്കുന്നു.
പെൺകരുത്തിന്റെ, സ്വന്തം സ്വത്വം തിരിച്ചറിയുന്നതിന്റെ ആഴത്തിലുള്ള അനുഭവമാണ് കടലാസ്സു പൂക്കളുടെ വീട്ടിൽ
Monsoon Kingdoms Ibn Battuta and the age of Empires, merchants and Monsoons
₹650.00
Malabar was shaped by the sea, the monsoon and the travellers who crossed the Indian Ocean.
For centuries, Chinese, African, Persian and Arab merchants sailed to its shores, creating vibrant networks of trade, friendship and fraternity that connected Malabar with distant worlds. These encounters brought not only goods and wealth, but also ideas, cultures, faiths and new ways of seeing the world.
Tracing the maritime history of Malabar, this book explores how a region on India’s southwestern coast became part of a global network and how those centuries of exchange continue to influence the Malabar we know today and the interconnected world of the present.
Beewitchi|ബീവിറ്റ്ച്ചി
നമ്മൾ കാണുന്ന ലോകം മാത്രമാണോ യാഥാർത്ഥ്യം?
ഓർമ്മകൾക്ക് ജീവൻ ലഭിക്കുമ്പോഴും, സ്വപ്നങ്ങൾ വഴികാട്ടികളാവുമ്പോഴും, മരണമോ വേർപാടോ ഒന്നിന്റെയും അവസാനമല്ലെന്ന് തോന്നുന്ന ഒരനുഭവത്തിലേക്കാണ് ഈ നോവൽ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.
സ്നേഹവും നഷ്ടവും ഭയവും പ്രതീക്ഷയും ഒരുപോലെ സ്പർശിക്കുന്ന ഈ യാത്രയിൽ, ഓരോ പേജും നിങ്ങൾ വിശ്വസിച്ചിരുന്ന യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യും.
ഒടുവിൽ, ഈ കഥ വായിച്ചു തീരുമ്പോൾ നിങ്ങൾ സ്വയം ചോദിച്ചേക്കാം,
ബീവിറ്റ്ച്ചി ശരിക്കും നിങ്ങളായിരുന്നോ... അതോ നിങ്ങൾ ഒരിക്കലെങ്കിലും ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നോ?
സമന്വയ|SAMANWAYA
പത്തു നേർക്കാഴ്ചകളുടെ കൂടിച്ചേരലാണ് സമന്വയ.ആഗ്രഹിച്ച യാത്രകളൊന്നും സാധിക്കാതെ പോയതിൽ തെല്ലും പരിഭവങ്ങളില്ലാതെ ജീവിതത്തിൽ വീണു കിട്ടിയ ചെറുതും വലുതുമായ യാത്രകളിലെ നേരനുഭവങ്ങളെ സ്മൃതികൾക്കും ചിന്തകൾക്കുമിടയിൽ നിന്ന് അക്ഷരങ്ങളായ് സ്വതന്ത്രയാക്കുകയാണ് എഴുത്തുകാരി ഇവിടെ സമന്വയയിലൂടെ.
ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാൻ ജീവിതത്തിൽ യാത്രയും അനുഭവങ്ങളും അനിവാര്യമാണെന്ന് അടിവരയിടുന്ന കൃതി.
നിഴലും നിലാവും |Nizhalum Nilavum
നിശബ്ദതയുടെ ചുവരുകളില്‍ നിഴലുകള്‍
സംസാരിച്ച് തുടങ്ങുമ്പോള്‍,
നീതിയുടെ നിലാവുദിക്കും.”
കാസര്‍ഗോഡന്‍ മണ്ണിലെ കശുമാവിന്‍
തോട്ടങ്ങളില്‍ പെയ്തിറങ്ങിയ വിഷമഴ,
ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍
മുറിവേല്‍പ്പിക്കുമ്പോള്‍,
അവിടെ അവശേഷിച്ചത് കണ്ണുനീരും
നിശബ്ദതയും മാത്രമായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ
ഇരയായി മാറിയ കഫീല്‍ എന്ന ബാലന്റെ
ആത്മാവ് ഒരു നിഴലായി തന്റെ നാട്ടില്‍
കുറ്റബോധത്തോടെ അലഞ്ഞുനടക്കുന്നു.
എന്നാല്‍ കഫീല്‍ ഇവിടെ ഒറ്റപ്പെട്ടില്ല.
അവനെ സഹായിക്കാന്‍
ദിൽ, സീൽ, ഫിര്‍സ എന്നിവര്‍ കൂടെയുണ്ട്.
“നിഴലും നിലാവും കേവലം
ഒരു കഥയിലൊന്നായി കാണരുത്.
ഒരു പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണ്.”
മാഞ്ഞു പോയ ജീവിതം |maanju poya jeevitham
ജീവിതം ഓരോ മനുഷ്യനും വ്യത്യസ്തമായ അധ്യായങ്ങളാണ് സമ്മാനിക്കുന്നത്. ചിലത് പ്രതീക്ഷയുടെ വെളിച്ചവും ചിലത് വേദനയുടെ നിഴലുകളും നിറഞ്ഞവ. മനുഷ്യബന്ധങ്ങൾ, വികാരങ്ങൾ, നഷ്ടങ്ങൾ, അതിജീവനം എന്നിവയെ ഹൃദയസ്പർശിയായി സ്പർശിക്കുന്ന രണ്ട് കഥകളുടെ സമാഹാരമാണ് മാഞ്ഞുപോയ ജീവിതം. വായിച്ചു തീർന്നാലും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു വായനാനുഭവം.
Why Bibliophilic Insanities?
Because reading is not just a hobby — it’s an obsession.
We bring together stories that inspire, heal, and connect readers across Kerala.
Kallante Kamuki|കള്ളന്റെ കാമുകി
പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി.
ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം – ‘അതാണ് പ്രേമം’ എന്നു ഈ നോവൽ കാട്ടിത്തരുന്നു. സൽകർമ്മങ്ങൾക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്കർമ്മങ്ങളിൽ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു.
പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ ഗ്രാമത്തിന്റെ പശ്ചാത്തല ഭംഗികൾ മനോഹരമായി വർണ്ണിക്കപ്പെടുന്ന ഹൃദയസ്പൃക്കായ ഒരു പ്രേമകാവ്യം!
SHADOW ACROSS THE DISTANCE
Aditya, a lively and outgoing woman from Kerala, never expected to fall for Vivek, a calm and reserved man from Mumbai. Their connection at a birthday party led to a beautiful long-distance relationship filled with laughter, late-night video calls, and surprise visits that keep their love alive. When Aditya decides to surprise Vivek in Mumbai, she envisions a perfect reunion. Instead, she stumbles upon a heartbreaking moment that leaves her shocked and devastated, questioning everything she thought she knew about Vivek. As emotions run high and misunderstandings grow, both must decide if their love can withstand the pain of a broken trust. Will they find their way back to each other, or is this the end of their story
The Jungle Book|ജംഗിൾ ബുക്ക്
ജംഗിൾ ബുക്ക്
റുഡ്യാർഡ് കിപ്ലിoഗ്
പരിഭാഷ : പി സീമ
കാടിന്റെ ഹൃദയഭാഗത്ത് ചെന്നായ്ക്കൾ എടുത്തുവളർത്തിയ മൌഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ. കാട്ടിലെ നിയമങ്ങൾക്കു കീഴിലെത്തിപ്പെടുന്ന മൌഗ്ലി കടന്നു പോകുന്ന ഹൃദയസ്പർശിയായ സാഹചര്യങ്ങൾ. ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നെന്ന് നിസ്സംശയം പറയാവുന്ന ‘ജംഗിൾ ബുക്കി’ ന്റെ മലയാള വിവർത്തനം. വിവർത്തകയുടെ ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയ്യാറാക്കിയിരിക്കുന്നു. കുട്ടികൾക്കുo മുതിർന്നവര്ക്കും ഒരുപോലെ പ്രിയങ്കരമാകുന്ന പുസ്തകം.
ഏറ്റവും പ്രിയപ്പെട്ട എന്നോട് |ETTAVUM PRIYAPPETTA ENNODU
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത
ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
-എൻ. ശശിധരൻ
ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.
ജാൻവി|janwi
ചിന്തകൾക്കും സ്വപ്നങ്ങൾക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ
ആവിഷ്കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോൾ കൂടെയുള്ളവരെ ചേർത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുക. ജാന്വിയോടൊപ്പം അവർ വളരട്ടെ.
വി ആർ സുധീഷ്
നാൽപത് പ്രണയ നിയമങ്ങൾ | Nalpathu Pranaya Niyamangal
ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ
വായിക്കാനിടയാവുന്നു. അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും
പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും – ആകൃഷ്ഠയാക്കുന്നു. പ്രസിദ്ധ പേർഷ്യൻ സൂഫീകവി
ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ്രീസിയും തമ്മിലുളള ഗാഡമായ അടുപ്പവും
ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത്. പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത്പോ കെപ്പോകെ എല്ല അനുഭവിക്കുന്നു. നിരവധി ഭാഷകളിൽ മൊഴിമാറ്റപ്പെട്ട, ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ.
പുതുചേരിയുടെ പൂക്കാലം|Puthucheriyude Pookkaalam
₹150.00
ലൈലാ മജ്നു | Laila Majnu(Malayalam)
വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേർത്ത നിശ്വാസംകൊണ്ട് മാതളമലരുകൾ വിട രുന്നു. ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണുനീർ പുരണ്ടിട്ടാണ്. അതിന്റെ നിശ്ശബ്ദതയിൽ നിലാവും മഴയും ഒന്നായി പെയ്യും. മരുഭൂമിയിലെ ഏകാന്തനിശ്ശബ്ദതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു. മരണത്തിനപ്പുറത്തേക്കു സഞ്ചരിക്കാൻ ഹൃദയനിറവോടെ കാത്തിരുന്ന രണ്ടു പേർ, ഹൃദയത്തിൽ അലയടിച്ച പ്രണയത്തിന്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ അഗാധമായ രണ്ടു സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവർ, ഇരുളിടങ്ങൾക്കു പുറത്ത് നിലാവും സൗഗന്ധികങ്ങളും പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതിൽ മന്ത്രിച്ചു. നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതംപോലെ സാന്ദ്രമായ ഭാഷകൊണ്ട് പറയുകയാണ് നിസാമി. കാലം കാത്തു വെച്ച ലോക സാഹിത്യ വിസ്മയത്തിന്റെ സമ്പൂർണ്ണ ഗദ്യപരിഭാഷ.
JOIN OUR NEWSLETTER NOW
Join our community of readers and get updates on new releases and offers.
Will be used in accordance with our Privacy Policy



