ഉള്ളിന്റുള്ളാലേ|Ullintullale

130.00
എത്ര അടുത്തറിഞ്ഞാലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് മനുഷ്യർ. ചിലർ ഓർമ്മകളായും, ചോദ്യങ്ങളായും, മറ്റുചിലർ മറക്കാനാവാത്ത സാന്നിധ്യങ്ങളായും നമ്മോടൊപ്പം തുടരും. 'ഉള്ളിന്റുള്ളാലെ' അത്തരം ചില മനുഷ്യരെയും അവരുടെ ചിന്തകളെയും നിശ്ശബ്ദതകളെയും ജീവിതത്തിന്റെ ചെറിയ അടയാളങ്ങളെയും സ്പർശിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ്. ഉള്ളിൻ്റുള്ളിൽ ഒളിപ്പിച്ചുവെച്ച പറയപ്പെടാത്ത കഥകളിലേക്കുള്ള ഒരു യാത്ര. ഒരുപക്ഷേ, ഈ താളുകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങളെയും ചിലപ്പോൾ നിങ്ങളെത്തന്നെയും കണ്ടെത്താനായേക്കും.