AVIRAMAM | അവിരാമം

160.00
ഭൂതകാലത്തിൻ്റെ മുള്ളുകളിൽ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ... നമ്മൾ തുല്യർ.നിൻ്റെ ഭൂതകാലത്തെ ഞാൻ ഒറ്റുകൊടുക്കും നിൻ്റെ വർത്തമാനത്തെ ഞാൻ നിശ്ചലമാക്കും. നിൻ്റെ ഭാവിയിൽ ഞാൻ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിൻ്റെ നീതി ശാസ്ത്രം.

MERCURY ISLAND|മെർക്യൂറി ഐലൻഡ്

Original price was: ₹499.00.Current price is: ₹390.00.
From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും

PUZHAYORATHE VELLARAM KANNUKAL | പുഴയോരത്തെ വെള്ളാരം കണ്ണുകൾ

150.00
ഈ നോവൽ നിങ്ങളിലെ നിങ്ങളാണ്. നിങ്ങളുടെ ആരും കാണാത്ത മുഖങ്ങളാണ്. ഒന്നന്വേഷണം നടത്തി നോക്കിയാൽ ഇന്ന് നിങ്ങൾ ഓർക്കുക പോലും ചെയ്യാത്ത വിസ്മൃതിയുടെ ആഴിയിലേക്കു ആണ്ടുപോയ നിങ്ങളുടെ പല തമാശകളും ആരുടെയൊക്കെയോ ചിരികൾ എന്നന്നേക്കുമായി ഉടച്ചുകളഞ്ഞ ക്രൂരതകളാണ്. ചിലപ്പോഴെങ്കിലും കഥാനായകനെ ശപിച്ചും, ആരും കേൾക്കാതെ തെറി വിളിച്ചും, ഒടുക്കം കഥാന്ത്യത്തിൽ പുരുഷവർഗ്ഗത്തെ മുഴുവൻ വെറുത്തും വായിച്ചു തീർക്കേണ്ടി വന്നേക്കാവുന്നൊരു നോവൽ.

Ram C/O Anandhi | റാം C/O ആനന്ദി

Original price was: ₹399.00.Current price is: ₹320.00.
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും

അനുരാഗലോലഗാത്രി |ANURAGA LOLAGATHRI

Original price was: ₹320.00.Current price is: ₹300.00.
ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

ആൽകെമിസ്റ്റ് | The Alchemist (Malayalam)

Original price was: ₹275.00.Current price is: ₹220.00.
ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം. ആട്ടി‌ന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ച്‌ ഒരു കുട്ടി അവനെ ഈജിപ്‌റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുളള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്‌ക്കുണ്ടായ ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവ‌ന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്‌റ്റ്‌ ആ യാത്രയുടെ കഥയാണ്‌.- ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യ‌ന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിന്‌ ദൈവികമായ സൗരഭ്യം നല്‌കുന്ന വഴിയാണ്‌ ലോകപ്രശസ്‌ത ബ്രസീലിയ‌ന്‍ സാഹിത്യകാര‌ന്‍ പൗലൊ കൊയ്‌ലൊയുടേത്‌. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്‌തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്‌റ്റ്‌ അത്തരമൊരു പുസ്‌തകമാണ്

ഔജോ ബോർഡ്‌|Ouija Board

Original price was: ₹250.00.Current price is: ₹190.00.
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ

കല്യാണീ മാധവം | Kalyaneemadhavam

499.00
ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്‍റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്‍റെയും കഥ പറയുന്ന ഈ രചന, കാലത്തിന്‍റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്‍റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്‍റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍,കേരളത്തിന്‍റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്‍റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.

പട്ടുനൂൽപ്പുഴു|PATTUNOOL PUZHU

Original price was: ₹350.00.Current price is: ₹282.00.
പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം

മനുഷ്യന് ഒരു ആമുഖം |MANUSHYANU ORU AAMUKHAM

Original price was: ₹499.00.Current price is: ₹399.00.
അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.

മരിയ വെറും മരിയ | MARIYA…VERUM MARIA

Original price was: ₹240.00.Current price is: ₹192.00.
മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!” സംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം… ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്‍. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്‍ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്‍മല്‍ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം. സാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ

രാത്രി 12 ശേഷം | RATHRI 12-NU SHESHAM

Original price was: ₹380.00.Current price is: ₹320.00.
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ