HAMSADWANI|ഹംസധ്വനി

110.00
ഹംസധ്വനി – മാധവികുട്ടി സ്നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഒരു വിചിത്രഭാഷ ഞങ്ങൾക്ക് പ്രദാനം ചെയ്യുമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു… എന്റെ സ്നേഹം കാട്ടുതേൻ പോലെയാണ്. അതിൽ വസന്തങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു … ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയർത്തിപിടിക്കുന്ന എഴുത്തുകാരിയുടെ കഥാസമാഹാരം. ഒരിക്കൽ നീ എന്റെ കണ്ണുകളെ അമർത്തിച്ചുംബിച്ചു. നിവർന്നപ്പോൾ നിന്റെ ചുണ്ടുകളിൽ എൻറ്റെ കൺമഷി പരന്നതായി ഞാൻ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്? എന്റെ ബലഹീനങ്ങളായ കൈകാലുകൾ നോവിക്കുമ്പോൾ ഞാൻ ഒരിക്കലും നിന്നോട് പരാതിപെട്ടില്ല..

MADAHAVIKKUTTIYUDE PREMAKADHAKAL|മാധവികുട്ടിയുടെ പ്രേമകഥകൾ

Original price was: ₹350.00.Current price is: ₹300.00.
അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിന് നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം. കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധൂര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ -വി ആർ. സുധീഷ് പ്രണയത്തിന്റെ സൂര്യകാന്തിപൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം.

പാരിതോഷികം|PARITHOSHIKAM

Original price was: ₹110.00.Current price is: ₹99.00.
ഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി . പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ. മലയാളത്തിൻറ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിൻറെ പുതിയ പതിപ്പ്.

പ്രണയനോവലുകൾ|PRANAYA NOVELUKAL

Original price was: ₹200.00.Current price is: ₹180.00.
പ്രണയ നോവലുകൾ – മാധവികുട്ടി എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളൂ. പ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം.

സ്നേഹത്തിന്റെ സ്വർഗവാതിലുകൾ|SNEHATHINTE SWARGAVATHILUKAL

Original price was: ₹200.00.Current price is: ₹189.00.
സ്നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകൾ… പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവർ, എഴുത്ത്, ദേശം. എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ് ആമിയുടെ എഴുത്ത്. ആമിക്കുമാത്രം സ്വന്തമാണ് ആ ശൈലി. – എം.ടി. വാസുദേവൻ നായർ നമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തിൽ സത്യസന്ധമായ ഒരെഴുത്തുകാരിയാവുക എന്നത് മാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല. അവസാനം വരെ അവരതിൽ നിന്ന് പിന്മാറിയതുമില്ല. – എൻ.എസ്. മാധവൻ അനുഭൂതിയുടെ സ്വർഗകവാടങ്ങൾ തുറക്കുന്ന മാന്ത്രികസ്പർശമുള്ള രചനകൾ