മക്കയിലേയ്ക്കുള്ള പാത|MAKKAYILEKULLA PATHA

Original price was: ₹499.00.Current price is: ₹399.00.

ഞാന്‍ ഇന്ത്യയിലേക്ക് പോകാന്‍ വേണ്ടി അറേബ്യ വിടുന്നതിനു മുമ്പുള്ള ഏതാനും വര്‍ഷങ്ങളുടെ കഥ. ലിബിയന്‍ മരുഭൂമിയുടെയും മഞ്ഞുമൂടിയ പാമിര്‍ കുന്നുകളുടെയും ബോസ്പറസിന്റെയും അറബിക്കടലിന്റെയും ഇടയില്‍ കിടക്കുന്ന ഏതാണ്ടെല്ലാ രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാന്‍ ചെലവാക്കിയ ഉദ്വേഗജനകമായ വര്‍ഷങ്ങളുടെ കഥയാണിത്. സന്ദര്‍ഭോചിതമായി ആ കഥകള്‍ വിവരിച്ചിട്ടുണ്ട്. 1932-ലെ വേനല്‍ക്കാലത്ത് അറേബ്യയുടെ ഉള്‍പ്രദേശത്തുനിന്ന് മക്കയിലേക്ക് ഞാന്‍ നടത്തിയ യാത്രയുടെ കാലപരിധിക്കകത്താണ് ആ കഥാവിവരണമുള്ളത്. ആ ഇരുപത്തി മൂന്ന് ദിവസത്തെ യാത്രയുടെ രീതിയില്‍ത്തന്നെയായിരുന്നു എന്റെ ജീവിത വളര്‍ച്ചയുടെ സമ്പ്രദായവും എന്ന് എനിക്കു തന്നെ അപ്പോഴാണ് വെളിവായത്… ആ അറേബ്യ ഇന്നില്ല. അതിന്റെ തനിമയും സത്യസന്ധതയും എണ്ണയുടെയും എണ്ണകൊണ്ടുവന്ന സ്വര്‍ണത്തിന്റെയും കനത്ത പ്രവാഹത്തില്‍ ഞെരിഞ്ഞമര്‍ന്നുപോയി. അതിന്റെ മഹത്തായ ലാളിത്യം എവിടെയോ പോയ്മറഞ്ഞു. മാനവതക്ക് അപൂര്‍വമായി അവിടെക്കണ്ടിരുന്ന പലതും അക്കൂട്ടത്തില്‍ പോയ്പ്പോയി. ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്തവിധം എന്നെന്നേക്കുമായി നഷ്ടമായിപ്പോയ അമൂല്യമായ ചിലതിനെച്ചൊല്ലിയുള്ള ഒടുങ്ങാത്ത വേദനയോടെയാണ് ആ നീണ്ട മണലാരണ്യത്തിലൂടെ ഞങ്ങള്‍ യാത്ര പോയത് എന്ന് ഞാന്‍ ഓര്‍മിക്കുന്നു. ഞങ്ങള്‍… ഞങ്ങള്‍ രണ്ടു പേര്‍… ഒട്ടകങ്ങളുടെ പുറത്ത്… പ്രകാശത്തിന്റെ പ്രവാഹത്തിലൂടെ…’’

Customer Reviews

Reviews

There are no reviews yet.

Be the first to review “മക്കയിലേയ്ക്കുള്ള പാത|MAKKAYILEKULLA PATHA”

Your email address will not be published. Required fields are marked *