Dikrullah / ദിക്റുല്ലാഹ്

Original price was: ₹125.00.Current price is: ₹100.00.

ദിക്റുകൾ, വിശ്വാസിയുടെ ജീവിതത്തിൻ്റെ താളമാകണമെന്ന് പ്രപഞ്ച നാഥൻ ശഠിച്ച ചെറുവചനങ്ങൾ. ആശയങ്ങളുടെ മഹാപ്രപഞ്ചങ്ങൾ ഉള്ളിലൊളിപ്പിച്ച സാര സംഗ്രഹങ്ങളാണിവ. നാവിലൂടെ ആവർത്തിച്ച് ഹൃദയത്തിൽ പതിഞ്ഞ് ജീവിത സാക്ഷ്യങ്ങളായി മാറേണ്ടുന്ന വചനപ്പൊരുളുകൾ.
അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്ന മന്ത്രധ്വനികളല്ല അവകൾ. നാവിലൂടെ ഉരുക്കഴിച്ച് ചൊല്ലിത്തീർക്കേണ്ട കേവല വീചികളുമല്ല. സൃഷ്ടാവിനു മുന്നിൽ സൃഷ്ടിയുടെ ജീവിതം പടുത്തുയർത്തേണ്ട ആശയാടിത്തറകളാണവ.
അർഥവും ആശയവും നന്നായി ഗ്രഹിച്ച് ജീവിതത്തിൽ പകർത്തുമ്പോഴേ ദിക്റുകളുടെ സാക്ഷാത്കാരം സാധ്യമാവൂ!
അനുനിമിഷം ജീവിതത്തിൽ ആവർത്തിക്കണമെന്ന് തിരുദൂതർ (സ) പഠിപ്പിച്ച നാലു ദിക്റുകളുടെ വചന സാരമാണ് ഈ ചെറുഗ്രന്ഥത്തിൽ. തദ്വിഷയകമായ ഏതാനും ജുമുഅഃ പ്രഭാഷണങ്ങളെ വരമൊഴിയിലേക്ക് മാറ്റിയ സമാഹാരം.

Customer Reviews

Reviews

There are no reviews yet.

Be the first to review “Dikrullah / ദിക്റുല്ലാഹ്”

Your email address will not be published. Required fields are marked *