
Sarkeettadi|സർകീട്ടടി
₹250.00
ഇന്ത്യയുടെ യാഥാർഥ്യം പാഠപുസ്‌തകങ്ങളിൽ അല്ല, ജനങ്ങളുടെ അനുഭവങ്ങളിലാണ് എന്ന് മനസ്സിലാക്കാൻ എനിക്ക് ഞാൻ സഞ്ചരിച്ച ഓരോ പ്രദേശങ്ങളിലേയും ജനങ്ങളുമായി, അവരുടെ പൊതു ജീവിതം, രാഷ്ട്രീയം, ഭാവനകൾ എന്നിവയിലേക്കുള്ള സംഭാഷണങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കേി വന്നു. ഇത് ഒരു വിദ്യാർത്ഥിയായിരിക്കെ ഞാൻ നടത്തിയ ഇന്ത്യൻ പര്യടനത്തിന്റെറെ, അഞ്ചു വർഷം കൊണ്ട് ഇന്ത്യയുടെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാർ യാത്രകളുടെ, അതിലൂടെ എനിക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ചുള്ള പുസ്‌തകമാണ്. സർവകലാശാലകളിൽ കാണാൻ കഴിയാത്ത, വളരെ ചുരുങ്ങിയവർക്കു മാത്രം എളുപ്പമാകുന്ന വഴികളിലൂടെ സമൂഹത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഞാൻ ഇതിലൂടെ നടത്തിയത്. നാം സംവദിക്കുന്ന അപരിചിതർ, അവരുടെ ജീവിതങ്ങൾ, അഭിപ്രായങ്ങൾ, സംശയങ്ങൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, പൊതുസമൂഹം, എല്ലാം ഈ പുസ്‌തകത്തിലുണ്ട്. ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താനുള്ള ഈ യാത്രയിൽ എന്നോടൊപ്പം പോരുന്നോ? നമ്മുടെ രാജ്യത്തിൻ്റെ ഹൃദയവും ആത്മാവും ഒരു ലോ-ബജറ്റ് യാത്രക്കാരൻ്റെ, ഒരു ‘സസ്താ ട്രാവലറു’ടെ കണ്ണിലൂടെ കണ്ടെത്താം. യാഥാർത്ഥ്യങ്ങളുടെയും വഴിയിലൂടെ.

Reviews
There are no reviews yet.