കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത
ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
-എൻ. ശശിധരൻ
ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.
കിഴവനും കടലും |KIZHAVANUM KADALUM
ഖദീജ|KHADEEJA
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.
ഖബർ |qabar
ഖൽബ്|kalb
ജീവിതം പലപ്പോഴും ഇതുപോലെയാണ് .
എങ്ങോട്ടാണെന്ന് വ്യക്തമായി കാണാനാവില്ല . പക്ഷേ മുന്നോട്ട് പോയേ മതിയാവൂ.
പ്രവാസം പഠിപ്പിച്ച ചില പാഠങ്ങൾ പോലെ .
മനസ്സിലുള്ളത് മുഴുവൻ പറയാതെ ജീവിക്കാൻ,
സങ്കടം വന്നാലും ചിരിക്കാൻ,എത്ര ക്ഷീണമുണ്ടെങ്കിലും അടുത്ത ദിവസത്തേക്ക് വീണ്ടും എഴുന്നേറ്റു നിൽക്കാൻ.
അതൊക്കെ പലരെയും വിജയികളാക്കിയിട്ടുണ്ട്.
പക്ഷേ അതിനേക്കാൾ കൂടുതൽ മനുഷ്യരെ നിശബ്ദമായി തിന്നുതീർത്തിട്ടുമുണ്ട്.
തിരികെ കിട്ടാത്ത , ആരും കാണാണ്ട് കുഴിച്ചു മൂടിയ വർഷങ്ങൾ. പ്രവാസം അങ്ങനെയാണ്.
കയ്യിൽ കോടികളുമായി മടങ്ങുന്ന കഥകൾ വളരെ ചുരുക്കം .
ഖുർആൻ പൊരുൾ |QURAN PORUL
വിശുദ്ധ ഖുർആന് വ്യത്യസ്തങ്ങളായ വ്യാഖ്യാനരീതികളും രീതിശാസ്ത്രങ്ങളുമുണ്ട്. അതിൽ ആഗോളതലത്തിൽ തന്നെ പ്രസിദ്ധമായ, അടുത്തകാലത്ത് കൂടുതൽ പ്രചാരണം ലഭിച്ച സവിശേഷമായ രീതിശാസ്ത്രമാണ് 'അത്തഫ്സീറുൽ മൗദൂഈ'. ഖുർആനെ ആയത്തുകൾ കേന്ദ്രീകരിച്ചുള്ള വ്യാഖ്യാനരീതിയിൽ നിന്ന് വ്യത്യസ്തമായി വിഷയാധിഷ്ഠിതമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണിത്. ഈ മേഖലയിൽ അറബി ഭാഷയിൽ ചെറുതും വലുതുമായി അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാളത്തിൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത്. 54-ഓളം വിഷയങ്ങൾ അടങ്ങിയ ഈ ഗ്രന്ഥം ഖുർആൻ പഠനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും കൂടുതൽ ഉപകരിക്കുന്നതാണ്.
ചന്ദ്രികയുടെ ചരിത്രം|CHANDRIKAYUDE CHARITHRAM
മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാർത്തകളറിയിക്കുക എന്ന നിലയിൽ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിന്റെ മസ്തിഷ്കത്തിൽ നിലാവ് പകർന്നത്. വഴി നഷ്ടപ്പെട്ടുപോയ സ്വസമുദായത്തിന്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സമുദായത്തിന്റെ പരിലാളനകളാൽ ഇന്നും ജ്ഞാനത്തിന്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണുപ്പുമാവാൻ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്കാമകർമികളായ ഒരു പറ്റം നേതാക്കളുടെ തീഷ്ണമായ ത്യാഗത്തിന്റെ ഫലമാണ്. ചന്ദ്രിക കേവലം ഒരു പത്രമല്ല, ഒരു വലിയ ജനസമൂഹത്തിന്റെ വികാരമാണ്. ഹൃദയത്തോട് ചേർത്ത് വച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വo മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.