Showing 145–156 of 287 results

അൽഹംദുലില്ലാഹ്|Alhamdulillah

Original price was: ₹250.00.Current price is: ₹210.00.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സമാധാനിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴി ദൈവത്തെ ഓര്‍മിപ്പിക്കലാണ്, അവന്‍ പഠിപ്പിച്ച പാഠങ്ങള്‍ പകര്‍ന്നു നല്‍കലാണ്. ഈ പുസ്തകം ആകര്‍ഷകമായ ഭാഷയില്‍, കഥകളുടെയും സംഭവങ്ങളുടെയും ആമുഖത്തോടെ നമ്മോടു സംസാരിക്കുന്നു. ദൈവിക വചനങ്ങളും പ്രവാചകാധ്യാപനങ്ങളും ഗ്രന്ഥകാരന്‍റെ നനവുള്ള സംഭാഷണത്തില്‍ മുഴച്ചു കാണാതെ ചേര്‍ച്ചയോടെയിരിക്കുന്നു. തോല്‍വിയെയും വേദനയെയും മറവിയെയും അവഗണനയെയും പിണക്കത്തെയുമെല്ലാം കുറിച്ച് വായിക്കാന്‍ തയ്യാറായി നിങ്ങള്‍ വായന ആരംഭിക്കുക. പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും അത്ഭുത സാധ്യതകളെ നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. മടികൂടാതെ കരയാനും ഉള്ളുതുറന്ന് ചിരിക്കാനും നിങ്ങളെ ഇത് സഹായിച്ചേക്കാം... - സി പി അബ്ദുസമദ്

അള്ളാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി|Allahuvilekk Olichodiya Penkutty

Original price was: ₹100.00.Current price is: ₹80.00.
ഫേസ് മോഡലായിരുന്ന ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി. പകിട്ടാര്‍ന്ന അരങ്ങുകളില്‍ താളനിബദ്ധമായി റാമ്പ് വാക്ക് ചെയ്തിരുന്നു അവള്‍. ആഡംബര ജീവിതം നയിച്ചിരുന്ന അവളുടെ കരിയര്‍ സ്വപ്നം സിനിമയും ഫാഷന്‍

ആൻ ഫ്രാങ്കിന്റെ ഡയറി കുറുപ്പുകൾ|ANNE FRANKINTE DAIRYKURUPPUKAL|AAN

Original price was: ₹260.00.Current price is: ₹230.00.
ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ഒരിക്കൽ ലണ്ടനിൽനിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ കുറിച്ചുവയ്ക്കാൻ തന്റെ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. യുദ്ധാനന്തരം അതു പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പതിമൂന്നുവയസ്സുകാരി തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ - എല്ലാം തന്റെ ഏറ്റവുമടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയുമായി പങ്കിടാനാരംഭിക്കുന്നു. വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ ടൈഫസ് പിടിപെട്ട് മരിച്ച ആൻ എം. ഫ്രാങ്ക് എന്ന യഹൂദപെൺകുട്ടിയുടെ ഈ സ്മരണകൾ യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിനേല്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുന്ന ഒരസാധാരണ കൃതിയാണ്. വിവർത്തനം: പ്രമീളാദേവി

ആരും കാണാത്ത യുദ്ധങ്ങൾ|AARUM KANATHA YOUDHANGAL

Original price was: ₹250.00.Current price is: ₹200.00.
വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്… ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്… ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ, തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു. ദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം

ആര്യൻ ജൂതൻ ബ്രാഹ്മണൻ |Aryan Joothan Brahmanan

Original price was: ₹380.00.Current price is: ₹340.00.
ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തി എം . ഫിഗേറ . ആര്യൻ എന്ന സാഹിത്യസംജ്ഞ ചരിത്രപരമായും ഭാഷാപരമായും രൂപപ്പെട്ടുവന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കാണേണ്ടതു ‘ അവർ വാദിക്കുന്നത് . പാരാണിക ഇന്ത്യാചരിത്രത്തെ വളർത്തിയെടുക്കുന്നതിൽ ആര്യൻ മിത്തിന്റെ പങ്ക് എന്താണെന്നും , പ്രത്യയശാസ്ത്രപരമായ യൂറോപ്യൻ താൽപര്യങ്ങളെ എങ്ങനെ സഹായിച്ചുവെന്നും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരി ഈ കൃതിയിലൂടെ . ഡോറൊത്തി എം . ഫിഗേറ ആര്യൻ ശുദ്ധി എന്ന മിത്തിനെ പൊളിച്ചെഴുതുകയും അതേസമയം അതിന്റെ സാമൂഹിക രാഷ്ട്രീയ സ്വാധീനം ചോദ്യംചെയ്യുകയും ചെയ്യുന്നു . ഫാഷിസവും കൊളോണിയലിസവും യൂറോപ്യൻ നവവലതുപക്ഷ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായി കൈകോർക്കുന്ന ‘ ആര്യവംശ’മെന്ന ആശയത്തിന്റെ അടിത്തറയിളക്കുന്ന പഠനം.

ആലം|AALAM

Original price was: ₹180.00.Current price is: ₹140.00.
ജീവിതത്തിന്റെ കനൽവഴികളിലും തിരക്കുപിടിച്ച ഓട്ടപ്പാച്ചിലുകളിലും പെട്ട് മനസ്സ് വീർപ്പുമുട്ടി വെന്തുരുകുന്ന മനുഷ്യരില്ലേ... ആ മനുഷ്യരോടാണ്. ഇതിൽ നിന്നെല്ലാം ഒന്ന് മാറി നടക്കാൻ, ഒന്ന് നനയാൻ ആഗ്രഹമില്ലേ? എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് മനസ്സിനെ ഒന്ന് തണുപ്പിക്കാൻ, ഒരു കുളിർമഴയിൽ ആ സങ്കടങ്ങളെല്ലാം ഒഴുക്കിക്കളയാൻ... ഓരോ മനുഷ്യനും ഓരോ 'ആലം' ആണ്... ഒരു വലിയ പ്രപഞ്ചം! ആ ലോകത്തിന്റെ നിലനിൽപ്പ് തന്നെ സ്നേഹവും മനുഷ്യബന്ധങ്ങളുമാണ്. കനലെരിയുന്ന ആ ജീവിതങ്ങളിലേക്ക് പെയ്യുന്ന മനുഷ്യത്വത്തിന്റെ സുന്ദരമായ കുളിർമഴയാണ് ഈ നോവൽ.

ആൽകെമിസ്റ്റ് | The Alchemist (Malayalam)

Original price was: ₹275.00.Current price is: ₹220.00.
ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം. ആട്ടി‌ന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ച്‌ ഒരു കുട്ടി അവനെ ഈജിപ്‌റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുളള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്‌ക്കുണ്ടായ ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവ‌ന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്‌റ്റ്‌ ആ യാത്രയുടെ കഥയാണ്‌.- ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യ‌ന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിന്‌ ദൈവികമായ സൗരഭ്യം നല്‌കുന്ന വഴിയാണ്‌ ലോകപ്രശസ്‌ത ബ്രസീലിയ‌ന്‍ സാഹിത്യകാര‌ന്‍ പൗലൊ കൊയ്‌ലൊയുടേത്‌. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്‌തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്‌റ്റ്‌ അത്തരമൊരു പുസ്‌തകമാണ്

ആറ്റുപോകാത്ത ഓർമ്മകൾ |ATTUPOKATHA ORMAKAL

Original price was: ₹499.00.Current price is: ₹400.00.
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.

ഇംഗ്ലീഷ് ശരിയും തെറ്റും |English Thettum Shariyum

₹290.00
ഇംഗ്ലീഷുകാരല്ലാത്തവർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ വരുത്തുന്ന ശരി/ തെറ്റുകൾ അക്ഷരമാലാക്രമത്തിൽ പ്രതിപാദിക്കുന്ന ഒരു റഫറൻസ് പുസ്തകമാണിത്. പൊതുവ്യാകരണ നിയമങ്ങളോ സ്ഖലിതങ്ങളോ വിശദീക രിക്കുന്നതിനു പകരം, “പദവ്യാകരണ’ (word grammar)ത്തിനാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീ ക്ഷകൾക്ക് ഒരുങ്ങുന്നവർക്കു‌ം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്കു‌ം ഉപകാരപ്പെടുന്ന പുസ്തകം.

ഇടവഴിയിലെ പ്രണയം|idavazhiyile pranayam

Original price was: ₹180.00.Current price is: ₹130.00.
ജീവിതം എത്രയധികം അപ്രതീക്ഷിതവും സുന്ദരവുമാണ് എന്ന തിരിച്ചറിവിനൊപ്പം നാടും നന്മയും സൗഹൃദങ്ങളും മോടിയേകുന്ന നോവൽ, സരസവും ലളിതവുമായ ഗ്രാമീണ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. പറയാതെ പോയ പ്രണയവും, വിധിയുടെ വഴിത്തിരിവുകളും, കാലത്തിന് പോലും മായ്ക്കാനാവാത്ത ഓർമ്മകളും നിറഞ്ഞ ജീവിതയാത്രയുടെ കഥയാണ് ഈ പുസ്തകം. ചില പ്രണയങ്ങൾ ജീവിതത്തിൽ അവസാനിച്ചാലും ഹൃദയത്തിൽ ബാക്കിയാവുക തന്നെ ചെയ്യും. അങ്ങനെയൊരു പ്രണയതുടർച്ചയുടെ അതിജീവനം എങ്ങനെയാവും എന്ന ചോദ്യത്തിൽ പിടിച്ചിരുത്തുന്ന ഒരു ചെറു നോവലാണ് ഇടവഴിയിലെ പ്രണയം.

ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn

Original price was: ₹200.00.Current price is: ₹180.00.
ജീവിതത്തിൽ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങൾക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത് .ഈ പുസ്തകം ഒരു കുമ്പിൾ നിറയെ ജീവിതം നീട്ടുന്നു . നിങ്ങൾക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം. ഉറുമ്പരിക്കുന്ന നാരങ്ങാമിട്ടായിയോട് തോന്നുന്ന അതെ നിഷ്കളങ്കമായ സ്നേഹം പുസ്തകത്തിന്റെ കവറിനോട് തോന്നുന്നുണ്ട്. ഉള്ളിൽ അതിലും തേൻ തുളുമ്പുന്ന നിലാവിന്റെ മധുരമാണ്.

ഇരുട്ടിന്റെ വിധിന്യായം|irutinte vidhinyayam

Original price was: ₹270.00.Current price is: ₹230.00.
ഫോർട്ട്‌ കൊച്ചിലെ ഒരു പഴയ പള്ളി പുനരുദ്ധാരണത്തിനിടെ കണ്ടെത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഡയറി. അതിലെ താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവവികസങ്ങൾ. ചരിത്രവും മിത്തും സമകാലികതയും കഥയെ മറ്റൊരു രൂപത്തിൽ വഴിതെളിച്ചു വിടുന്നു. മലയാളിയുടെ ത്രില്ലെർ വായന അനുഭവത്തിന് പുതിയ ഒരു അനുമാനം കൂടിയാണ് ഈ നോവൽ നൽകുന്നത്.