ഇസ്ലാം രാജമാർഗം|islam Rajamargam
മുന്‍ ബോസ്നിയന്‍ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കഹെമാ യലംേലലി ഋമേെ മിറ ണലെേ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. കിഴക്കിന്റെ നിഷ്ക്രിയമായ ആത്മീയതക്കും പടിഞ്ഞാറിന്റെ ആത്മ ശൂന്യമായ ഭൗതികതക്കും മധ്യേ ഇസ്ലാമിനെ ഒരു രാജമാര്ഗമായി അവതരിപ്പിക്കുന്ന പഠനം. മതാതീത മതം എന്ന ഇസ്ലാമിനെക്കുറിച്ച ബെഗോവിച്ചിന്റെ പരികല്പന പുതുമയുള്ളതാണ്. മാനവ ചിന്തക്ക് കിഴക്കന്‍ യോറോപ്പ് നല്കിയ ഏറ്റവും മികച്ച സംഭാവനകളിലൊന്നാണ് ഇസ്ലാം രാജമാര്‍ഗം. ദര്‍ശനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ചേരുവയോടെ ഇസ്ലാമിനെ അവതരിപ്പിക്കുന്ന അപൂര്‍വ ക്ലാസിക്കുകളിലൊന്ന്.
ഉള്ളിന്റുള്ളാലേ|Ullintullale
എത്ര അടുത്തറിഞ്ഞാലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് മനുഷ്യർ. ചിലർ ഓർമ്മകളായും, ചോദ്യങ്ങളായും, മറ്റുചിലർ മറക്കാനാവാത്ത സാന്നിധ്യങ്ങളായും നമ്മോടൊപ്പം തുടരും.
'ഉള്ളിന്റുള്ളാലെ' അത്തരം ചില മനുഷ്യരെയും അവരുടെ ചിന്തകളെയും നിശ്ശബ്ദതകളെയും ജീവിതത്തിന്റെ ചെറിയ അടയാളങ്ങളെയും സ്പർശിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ്. ഉള്ളിൻ്റുള്ളിൽ ഒളിപ്പിച്ചുവെച്ച പറയപ്പെടാത്ത കഥകളിലേക്കുള്ള ഒരു യാത്ര.
ഒരുപക്ഷേ, ഈ താളുകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങളെയും ചിലപ്പോൾ നിങ്ങളെത്തന്നെയും കണ്ടെത്താനായേക്കും.
എന്റെ കിത്താബിലെ കിസ്സകൾ|Ente kittabile kissakal
എന്റെ പോക്കറ്റിലെ രാജകുമാരി |ente poketile rajakumari
ചില യാത്രകൾ നമ്മെ പുതിയ ഇടങ്ങളിലേക്ക് മാത്രമല്ല, മറക്കാനാകാത്ത ചില മനുഷ്യരിലേക്കും എത്തിക്കുന്നു.
ഇബ്നുവിന്റെ യാത്രയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു യാത്രക്കാരി, പിന്നീട് അവന്റെ ജീവിതത്തിലെ സഹ യാത്രികയായി മാറുകയാണ് ഈ കഥയിലൂടെ.
കാലവും അകലവും വേർപെടുത്തിയാലും മായാത്ത ചില ഓർമ്മകളുണ്ട്. കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും വിരഹത്തിന്റെയും ആ ഓർമ്മകളാണ് “എന്റെ പോക്കറ്റിലെ രാജകുമാരി.”
ഒരു പ്രണയകഥ മാത്രമല്ല, ഹൃദയത്തിൽ എന്നും സൂക്ഷിച്ചുവെക്കുന്ന ഒരാളുടെ ഓർമ്മക്കുറിപ്പുകൾ കൂടിയാണിത്.
എന്റെ പ്രിയപ്പെട്ട മിയാവോ|Ente Priyapetta Miyaavo
ഏറ്റവും പ്രിയപ്പെട്ട എന്നോട് |ETTAVUM PRIYAPPETTA ENNODU
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു
ഒട|oda
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.