ഫീ ഹീ മാ ഫീഹി|fi hi ma fihi
ബാബുക്ക: സംഗീതം ജീവിതം|Babukka: Sangeetham Jeevitham
ബാബുക്ക : സംഗീതം ജീവിതം
ഡോ. മെഹറൂഫ് രാജ് ടി പി
തലശ്ശേരിയിൽ ഒരു നവരാത്രിയിൽ ജഗന്നാഥ ടെമ്പിളിന്റെ പരിസരത്തു വച്ച് ബാബുക്ക ” സപ്തസ്വര സുധാ സാഗരമേ ” എന്ന ഗംഭീരഗാനം , അദ്ദേഹം തന്നെ ഹാർമോണിയോ വായിച്ചു പാടുന്നതു കേട്ടത്രയും ആനന്ദം സാക്ഷാൽ ഗസൽ രാജാവ് ഗുലാം അലി ‘ചുപ് കേ ചുപ് കേ’ സ്വയം ഹാർമോണിയോ വായിച്ചു പാടുന്നതു കേട്ടപ്പോൾപോലും കിട്ടിയില്ല എന്ന് ഞാൻ പറയും.
അനാർക്കലി, മൂടുപടം, തച്ചോളി ഒതേനൻ, ഭാർഗവീ നിലയം എന്നിങ്ങനെ എന്നി എണ്ണിപ്പറയാൻ… മലയാളത്തിന് മതിവരാത്ത പാട്ടുകാരാ, വീണ്ടും വരൂ, നമുക്ക് വീണ്ടും പാടാം…
— കൈതപ്രം
മക്കയിലേയ്ക്കുള്ള പാത|MAKKAYILEKULLA PATHA
ഞാന്‍ ഇന്ത്യയിലേക്ക് പോകാന്‍ വേണ്ടി അറേബ്യ വിടുന്നതിനു മുമ്പുള്ള ഏതാനും വര്‍ഷങ്ങളുടെ കഥ. ലിബിയന്‍ മരുഭൂമിയുടെയും മഞ്ഞുമൂടിയ പാമിര്‍ കുന്നുകളുടെയും ബോസ്പറസിന്റെയും അറബിക്കടലിന്റെയും ഇടയില്‍ കിടക്കുന്ന ഏതാണ്ടെല്ലാ രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാന്‍ ചെലവാക്കിയ ഉദ്വേഗജനകമായ വര്‍ഷങ്ങളുടെ കഥയാണിത്. സന്ദര്‍ഭോചിതമായി ആ കഥകള്‍ വിവരിച്ചിട്ടുണ്ട്. 1932-ലെ വേനല്‍ക്കാലത്ത് അറേബ്യയുടെ ഉള്‍പ്രദേശത്തുനിന്ന് മക്കയിലേക്ക് ഞാന്‍ നടത്തിയ യാത്രയുടെ കാലപരിധിക്കകത്താണ് ആ കഥാവിവരണമുള്ളത്. ആ ഇരുപത്തി മൂന്ന് ദിവസത്തെ യാത്രയുടെ രീതിയില്‍ത്തന്നെയായിരുന്നു എന്റെ ജീവിത വളര്‍ച്ചയുടെ സമ്പ്രദായവും എന്ന് എനിക്കു തന്നെ അപ്പോഴാണ് വെളിവായത്... ആ അറേബ്യ ഇന്നില്ല. അതിന്റെ തനിമയും സത്യസന്ധതയും എണ്ണയുടെയും എണ്ണകൊണ്ടുവന്ന സ്വര്‍ണത്തിന്റെയും കനത്ത പ്രവാഹത്തില്‍ ഞെരിഞ്ഞമര്‍ന്നുപോയി. അതിന്റെ മഹത്തായ ലാളിത്യം എവിടെയോ പോയ്മറഞ്ഞു. മാനവതക്ക് അപൂര്‍വമായി അവിടെക്കണ്ടിരുന്ന പലതും അക്കൂട്ടത്തില്‍ പോയ്പ്പോയി. ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്തവിധം എന്നെന്നേക്കുമായി നഷ്ടമായിപ്പോയ അമൂല്യമായ ചിലതിനെച്ചൊല്ലിയുള്ള ഒടുങ്ങാത്ത വേദനയോടെയാണ് ആ നീണ്ട മണലാരണ്യത്തിലൂടെ ഞങ്ങള്‍ യാത്ര പോയത് എന്ന് ഞാന്‍ ഓര്‍മിക്കുന്നു. ഞങ്ങള്‍... ഞങ്ങള്‍ രണ്ടു പേര്‍... ഒട്ടകങ്ങളുടെ പുറത്ത്... പ്രകാശത്തിന്റെ പ്രവാഹത്തിലൂടെ...’’
മണ്‍സൂണ്‍ ഇസ്ലാം|mansoon islam
മനുഷ്യന് ഒരു ആമുഖം |MANUSHYANU ORU AAMUKHAM
അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.
മരണാഖ്യാനം|Maranakyanam
മരണാഖ്യാനം
അനിൽകുമാർ തിരുവോത്ത്
പാപം പൊലിയുന്ന കുമ്പസാരക്കൂടുകൾ! ‘രണ്ടുപേർ സംസാരിക്കുന്നതൊക്കെയും കുമ്പസാരമാകുന്നല്ലോ’ എന്ന ഖേദത്തിൽനിന്ന് വിടുതി നേടാൻ പിടയുന്ന പാതിരി. സത്യം തിരിഞ്ഞുകിട്ടാൻ വേദപുസ്തകമല്ല,അപ്പോക്രൈഫൽ സ്റ്റോറീസ് വായിക്കൂ എന്നുപദേശിക്കുന്ന കർത്താവ്. മരണവും പാപവും വിശുദ്ധിയും ആഖ്യാനം ചെയ്യപ്പെടുന്ന, സ്ത്രീകൾ മുഖ്യമായി വരുന്ന ഒമ്പതു കഥകളുടെ വിസ്ഫോടകമായ സമാഹാരം.
മരിയ വെറും മരിയ | MARIYA…VERUM MARIA
മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!”
സംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…
ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്‍. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്‍ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്‍മല്‍ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം.
സാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ