Showing 193–204 of 287 results

ഖൽബ്|kalb

Original price was: ₹180.00.Current price is: ₹140.00.
ജീവിതം പലപ്പോഴും ഇതുപോലെയാണ് . എങ്ങോട്ടാണെന്ന് വ്യക്തമായി കാണാനാവില്ല . പക്ഷേ മുന്നോട്ട് പോയേ മതിയാവൂ. പ്രവാസം പഠിപ്പിച്ച ചില പാഠങ്ങൾ പോലെ . മനസ്സിലുള്ളത് മുഴുവൻ പറയാതെ ജീവിക്കാൻ, സങ്കടം വന്നാലും ചിരിക്കാൻ,എത്ര ക്ഷീണമുണ്ടെങ്കിലും അടുത്ത ദിവസത്തേക്ക് വീണ്ടും എഴുന്നേറ്റു നിൽക്കാൻ. അതൊക്കെ പലരെയും വിജയികളാക്കിയിട്ടുണ്ട്. പക്ഷേ അതിനേക്കാൾ കൂടുതൽ മനുഷ്യരെ നിശബ്ദമായി തിന്നുതീർത്തിട്ടുമുണ്ട്. തിരികെ കിട്ടാത്ത , ആരും കാണാണ്ട് കുഴിച്ചു മൂടിയ വർഷങ്ങൾ. പ്രവാസം അങ്ങനെയാണ്. കയ്യിൽ കോടികളുമായി മടങ്ങുന്ന കഥകൾ വളരെ ചുരുക്കം .

ഖുർആൻ പൊരുൾ |QURAN PORUL

Original price was: ₹360.00.Current price is: ₹300.00.
വിശുദ്ധ ഖുർആന് വ്യത്യസ്തങ്ങളായ വ്യാഖ്യാനരീതികളും രീതിശാസ്ത്രങ്ങളുമുണ്ട്. അതിൽ ആഗോളതലത്തിൽ തന്നെ പ്രസിദ്ധമായ, അടുത്തകാലത്ത് കൂടുതൽ പ്രചാരണം ലഭിച്ച സവിശേഷമായ രീതിശാസ്ത്രമാണ് 'അത്തഫ്സീറുൽ മൗദൂഈ'. ഖുർആനെ ആയത്തുകൾ കേന്ദ്രീകരിച്ചുള്ള വ്യാഖ്യാനരീതിയിൽ നിന്ന് വ്യത്യസ്തമായി വിഷയാധിഷ്ഠിതമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണിത്. ഈ മേഖലയിൽ അറബി ഭാഷയിൽ ചെറുതും വലുതുമായി അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാളത്തിൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത്. 54-ഓളം വിഷയങ്ങൾ അടങ്ങിയ ഈ ഗ്രന്ഥം ഖുർആൻ പഠനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും കൂടുതൽ ഉപകരിക്കുന്നതാണ്.

ചന്ദ്രികയുടെ ചരിത്രം|CHANDRIKAYUDE CHARITHRAM

Original price was: ₹1,000.00.Current price is: ₹800.00.
മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാർത്തകളറിയിക്കുക എന്ന നിലയിൽ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിന്റെ മസ്തിഷ്കത്തിൽ നിലാവ് പകർന്നത്. വഴി നഷ്ടപ്പെട്ടുപോയ സ്വസമുദായത്തിന്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സമുദായത്തിന്റെ പരിലാളനകളാൽ ഇന്നും ജ്ഞാനത്തിന്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണുപ്പുമാവാൻ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്കാമകർമികളായ ഒരു പറ്റം നേതാക്കളുടെ തീഷ്ണമായ ത്യാഗത്തിന്റെ ഫലമാണ്. ചന്ദ്രിക കേവലം ഒരു പത്രമല്ല, ഒരു വലിയ ജനസമൂഹത്തിന്റെ വികാരമാണ്. ഹൃദയത്തോട് ചേർത്ത് വച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വo മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.

ചെമന്ന മനുഷ്യർ|Chemanna Manushyar

₹180.00
പ്രവാസത്തിൽ പിടഞ് പതഞ്ഞു പോയ ചെമന്ന മനുഷ്യർ സ്വന്തത്തിന് വേണ്ടിയല്ലാതെ വിയർത്തു ചെമന്നു പോയ മനുഷ്യർ പച്ചക്കും മൂപ്പിനും പഴുപ്പിനുമിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പാതി വാടി വീണ്

ജാൻവി|janwi

Original price was: ₹150.00.Current price is: ₹120.00.
ചിന്തകൾക്കും സ്വപ്നങ്ങൾക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ ആവിഷ്കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോൾ കൂടെയുള്ളവരെ ചേർത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുക. ജാന്വിയോടൊപ്പം അവർ വളരട്ടെ. വി ആർ സുധീഷ്

ജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ|jevithathinte pinnambhurangal

Original price was: ₹210.00.Current price is: ₹170.00.
വെളിച്ചം കാണാത്ത ചില ജീവിതങ്ങളുണ്ട്; ചിരിയുടെ മുഖംമൂടി മാറ്റിയാൽ മാത്രം കാണുന്ന പച്ചയായ സത്യങ്ങൾ. ഇതൊരു പുസ്തകമല്ല, ഇരുട്ടിലേക്ക് മാഞ്ഞുപോകുന്ന മനുഷ്യരെ ചേർത്തുപിടിക്കാനുള്ള ഒരു നേർവിളി. മനുഷ്യരെ അവരുടെ ആഴങ്ങളിൽ വായിക്കാനുള്ള ഒരു അപൂർവ്വ ഭാഷ. ഒരിക്കൽ ഈ താളുകൾ മറിഞ്ഞാൽ... പിന്നെ ആരെയും പഴയ കണ്ണുകളോടെ നിങ്ങൾക്ക് കാണാനാവില്ല.

ഞാൻ ഇവിടെയുണ്ട്|Njan Evideyundu

₹175.00
വിശേഷബുദ്ധിയില്ലാത്ത ജീവികളുടെയും സസ്യശാസ്ത്രപശ്ചാത്തലങ്ങളിലൂടെയും അചേതന വസ്‌തുക്കളിലൂടെയും കഥ പറഞ്ഞിരുന്ന രീതി ഏറെക്കുറെ അപ്രസക്തമായിരിക്കുന്ന സാഹചര്യ ത്തിൽ ഹിമ മണികണ്ഠൻ തങ്കത്തിന്റെ പ്രഥമ കഥാസമാഹാരത്തിൻ്റെ പ്രസക്തി ഏറെയാണ്. തുറന്നെഴുത്തിൻ്റെ ധിക്കാരത്തിൽ എന്തും കഥയാക്കാവുന്ന വ്യഗ്രതയിൽ കഥയില്ലായ്മകൾ സൃഷ്ടിക്കുന്ന പുതുകഥാലോകത്തിന് ഞാൻ ഇവിടെ യുണ്ട് ഒരു ഷോക് ട്രീറ്റ്‌മെന്റാണ്

ഞാൻ മൂസയെ തേടിച്ചെന്നു|njan moosaye thedi chennu

Original price was: ₹190.00.Current price is: ₹150.00.
ഫിർഔനിന്റെ കൊട്ടാരത്തിൽ ആരംഭിച്ച് സത്യത്തിന്റെ വെളിച്ചത്തിലേക്ക് നടന്നടുക്കുന്ന മൂസാ നബി(അ)യുടെ ജീവിതയാത്രയെ ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്തകം. ബാല്യം മുതൽ തുടങ്ങി പിന്നീട് അല്ലാഹുവിന്റെ ദൗത്യം ഏറ്റെടുത്ത മഹത്തായ നിമിഷങ്ങളിലേക്കും, ബനൂ ഇസ്രായീലിന് വഴികാട്ടിയായ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലേക്കും ഈ ഗ്രന്ഥം വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ചുരുങ്ങിയ വാക്കുകളിലൂടെ വിശ്വാസം, ക്ഷമ, അല്ലാഹുവിലുള്ള പൂർണ്ണ ആശ്രയം എന്നിവയുടെ ആഴമുള്ള പാഠങ്ങൾ നൽകുന്ന മനോഹരമായ വായനാനുഭവം.

ഞാൻ സലഫി |njan salafi

Original price was: ₹550.00.Current price is: ₹500.00.
ഞാൻ സലഫി Author : മൈക്കൽ മുഹമ്മദ് നൈറ്റ് Translators : എ. പി മുഹമ്മദ്‌ അഫ്സൽ അസ്ഹർ അലി Price : ₹550 | $32 മാൽക്കമിലൂടെ ഇസ്‌ലാമിലേക്ക് നടന്ന മൈക്കൽ മുഹമ്മദ് നൈറ്റ് കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിവിധയിനം ഇസ്‌ലാമുകൾ ഉൾപിരിവുകളോടെ ഇവിടെ ഉരുത്തിരിയുന്നു. ആത്മകഥാസ്വഭാവമുള്ള അദ്ദേഹത്തിന്റെ ഈ പുസ്തകം ഇസ്‌ലാമിക ഗ്രന്ഥങ്ങളിലേക്കും മുസ്‌ലിം സമുദായങ്ങളിലേക്കുമുള്ള അന്വേഷണാത്മകമായ ഒരു സഞ്ചാരമാണ്. ആഴമുള്ള ചോദ്യങ്ങളിലൂടെയും ദാർശനികമായ സംഭാഷണങ്ങളിലൂടെയും അദ്ദേഹം സംവദിക്കുന്നു. നേരിടലിലേക്കോ ഖണ്ഡനത്തിലേക്കോ വഴിതിരിയാതെ ഗവേഷണാത്മക സത്യസന്ധതയെ തന്റെ വഴിയിൽ അദ്ദേഹം കൂട്ടു പിടിക്കുന്നു. ഇസ്ലാമിന്റെ ദാർശനികവും ആത്മീകവും കാലികവുമായ ഉള്ളുണർവുകളെ ഈ ഗ്രന്ഥം എടുത്തുകാണിക്കുന്നു. ഇസ്ലാമികതത്വചിന്ത, ഇസ്‌ലാമിക് മിസ്റ്റിസിസം, മുസ്ലിം എഴുത്തുകൾ, ഇസ്‌ലാമിലെ വിഭാഗീയതകൾ എന്നിവയിൽ താൽപര്യമുള്ളവർ വായിച്ചിരിക്കേണ്ട കൃതി.

ടർക്കിഷ് നാടോടിക്കഥകൾ| TURKISH NADODIKKADHAKAL

Original price was: ₹230.00.Current price is: ₹184.00.
ഏറ്റവും സംസാരപ്രിയയായ പക്ഷിയാണ് പ്രതീക്ഷ; അതിന്റെ മന്ത്രണത്തിന് ഹൃദയത്തില്‍ ഇടവേളകളില്ല. (ടര്‍ക്കിഷ് പഴമൊഴി) അസാദ്ധ്യമായതിനുവേണ്ടി പരിശ്രമിക്കണം, അപ്പോഴേ സാദ്ധ്യതയുടെ പരിമിതി കാണാന്‍ കഴിയൂ. -ഫാഹ്തീ സുല്‍ത്താന്‍ മെഹ്‌മെത് ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം