Showing 193–203 of 203 results

വ്രണിത പുഷ്പങ്ങൾ|vranitha pushpangal

Original price was: ₹180.00.Current price is: ₹150.00.
അനുരാഗത്തിന്റെ മൃദുസ്പർശം മുതൽ ദുഃഖത്തിൻ്റെ നിഴലാഴങ്ങൾ വരെ കടന്നുപോകുന്ന അൻപത് കവിതകളുടെ സമാഹരണമാണ് "വ്രണിത പുഷ്പങ്ങൾ". വേലിയേറ്റവും വേലിയിറക്കങ്ങളുമുള്ള കടലു പോലെ കലമ്പിക്കൊണ്ട്, കാല്പനികതയ്ക്കും യാഥാർഥ്യബോധത്തിനുമിടയിലൂടെ ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു.

ഷര്‍മണ്‍ ജാക്സണ്‍|shermon jackson

Original price was: ₹120.00.Current price is: ₹100.00.
കറുത്തവരുടെ അനുഭവത്തെയും ജീവിതത്തെയും ആഴത്തില്‍ സ്പശിക്കുന്ന ആത്മീയതയുടെ സാധ്യതകളെ (imminet Spirituality )കൂടി ആദ്ദേഹം അന്വേഷിക്കുന്നു.

സംഖ്യയില്‍ തീരാത്ത മരണങ്ങള്‍|SAKIYATHIL THEERATHA MARANAMGAL

Original price was: ₹480.00.Current price is: ₹440.00.
ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തോട് സിംഹളീസ് ഭൂരപക്ഷം വരുന്ന ഭരണകൂടം അനുവർത്തിച്ച ഭീകരതയുടെ അനുഭവാഖ്യാനമാണ് ഈ പുസ്തകം. മാധ്യമങ്ങളും, ചുരുക്കം ചിലതൊഴിച്ച് ലോകരാഷ്ട്രങ്ങളും തമിഴ് പുലികളുടെ തീവ്രവാദത്തിന്റെ മാറ്റൊലിയിൽ മാത്രം നോക്കിക്കണ്ട ഈ സംഭവം ഒരു വംശഹത്യയുടെ സ്വഭാവം പൂണ്ട ഭരണകൂട നടപടിയായിരുന്നു എന്ന് ഫ്രാൻസിസ് ഹാരിസൺ വ്യക്തമാക്കിത്തരുന്നു. ഇതൊരു അക്കാദമിക പഠനമല്ല, യുദ്ധമുഖത്ത് പ്രവത്തിച്ച ഒരു പത്രപ്രവർത്തകയുടെ വിവരണമാണ്. ഇതിലെ ഓരോ കഥാപാത്രവും വായിച്ചു കഴിഞ്ഞാലും നമ്മോടൊപ്പം ഒരു നൊമ്പരമായി ജീവിക്കും.

സമന്വയ|SAMANWAYA

Original price was: ₹180.00.Current price is: ₹140.00.
പത്തു നേർക്കാഴ്ചകളുടെ കൂടിച്ചേരലാണ് സമന്വയ.ആഗ്രഹിച്ച യാത്രകളൊന്നും സാധിക്കാതെ പോയതിൽ തെല്ലും പരിഭവങ്ങളില്ലാതെ ജീവിതത്തിൽ വീണു കിട്ടിയ ചെറുതും വലുതുമായ യാത്രകളിലെ നേരനുഭവങ്ങളെ സ്‌മൃതികൾക്കും ചിന്തകൾക്കുമിടയിൽ നിന്ന് അക്ഷരങ്ങളായ് സ്വതന്ത്രയാക്കുകയാണ് എഴുത്തുകാരി ഇവിടെ സമന്വയയിലൂടെ. ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാൻ ജീവിതത്തിൽ യാത്രയും അനുഭവങ്ങളും അനിവാര്യമാണെന്ന് അടിവരയിടുന്ന കൃതി.

സുഗതപർവം|Sugathaparvam

Original price was: ₹320.00.Current price is: ₹280.00.
സുഗതപർവം സുഗതകുമാരിയുടെ ജീവിതം സി റഹീം പരിസ്ഥിതി സംരക്ഷണത്തെ സന്ദേശമുൾക്കൊള്ളുന്ന കവിതകളെഴുതിയ നിരവധി കവികൾ നമുക്കുണ്ട്. എന്നാൽ പ്രകൃതി സംരക്ഷണത്തിനുവേണ്ടിയും സാമൂഹ്യ തിന്മകൾക്കെതിരെയും നിരന്തരം പോരാടുകയും എഴുതുകയും ചെയ്ത സുഗതകുമാരിയെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല. പ്രകൃതിയുടെ ബഹുസ്വരതയുടെ സന്ദേശം തന്നെയായിരുന്നു തന്റെ കവിതകളിലൂടെയും ജീവിതത്തിലൂടെയും സുഗതകുമാരിയും സംസാരിച്ചുകൊണ്ടിരുന്നത്.

സ്നേഹത്തിന്റെ സ്വർഗവാതിലുകൾ|SNEHATHINTE SWARGAVATHILUKAL

Original price was: ₹200.00.Current price is: ₹189.00.
സ്നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകൾ… പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവർ, എഴുത്ത്, ദേശം. എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ് ആമിയുടെ എഴുത്ത്. ആമിക്കുമാത്രം സ്വന്തമാണ് ആ ശൈലി. – എം.ടി. വാസുദേവൻ നായർ നമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തിൽ സത്യസന്ധമായ ഒരെഴുത്തുകാരിയാവുക എന്നത് മാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല. അവസാനം വരെ അവരതിൽ നിന്ന് പിന്മാറിയതുമില്ല. – എൻ.എസ്. മാധവൻ അനുഭൂതിയുടെ സ്വർഗകവാടങ്ങൾ തുറക്കുന്ന മാന്ത്രികസ്പർശമുള്ള രചനകൾ

ഹൃദയം|hridayam

Original price was: ₹199.00.Current price is: ₹160.00.
ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ഒരുപിടി കവിതകൾ... മനുഷ്യ വികാരങ്ങളുടെ ഏറ്റവും മനോഹരമായ ആവിഷ്കാരം... ഓരോ കവിത വായിക്കുമ്പോഴും ' ഇത് ഞാൻ തന്നെ അല്ലെ, ഇത് എൻ്റെ തന്നെ ജീവിതമല്ലേ ' എന്ന് തോന്നിപ്പിക്കുമാറ് നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഹൃദയ കുറിപ്പുകൾ...💕

റിച്ച് ഡാഡ് പൂവർ ഡാഡ്|RICH DAD POOR DAD

Original price was: ₹260.00.Current price is: ₹208.00.
സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായിക്കുന്ന കൃതി.

റുത്തിന്റെ ലോകം| RUTHINTE LOKAM

Original price was: ₹299.00.Current price is: ₹250.00.
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

റൂഹുകളുടെ പറുദീസ|Roohukalude parudeesa

Original price was: ₹180.00.Current price is: ₹130.00.
സ്നേഹം എന്ന വികാരം ജീവിതത്തിൽ ചെലുത്തുന്ന വ്യത്യസ്തമായ അനുഭവങ്ങളും അതിന്റെ നെറുകയിലൂടെ കടന്ന് പോകുന്ന ഒരു കൂട്ടം മനുഷ്യരും അറിഞ്ഞിട്ടും അറിയാതെ പോയ അദൃശ്യമായ ഒരാത്മ പ്രണയത്തിന്റെ നോവുകളും ഇല്ലായ്മയുടെ തീ ചൂളയിൽ വാടിക്കരിഞ്ഞ ആശകളും അനുഭവത്തിന്റെ പാടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അതിജീവനം നേടിയെങ്കിലും സ്നേഹത്തിന്റെ മുന്നിൽ വീണ്ടും അബലരായി തീർന്ന കുറച്ചു മനുഷ്യരുടെ കഥകളുമാണ് ഈ പുസ്തകം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്

റോസാ ലുക്സിബർഗ : ജീവിതം ദർശനം|Rosa Luxemburg : Jeevitham Dharshanam

Original price was: ₹220.00.Current price is: ₹195.00.
റോസ ലക്സംബർഗ് ജീവിത ദർശനം ജനാധിപത്യ ബോധത്തോടെ ജനതയെ കണ്ട ആ പോരാളി കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തിൽ ഏറെയും രേഖപ്പെടാതെ പോകുമ്പോൾ മറ്റൊരു ചോദ്യം കൂടി ഉയരുന്നു .ഇങ്ങനെ എത്രപേരെ സ്വേച്ഛാധിപത്യത്തിന്റെ മുനമ്പുകൊണ്ട് സ്വന്തം പാർട്ടി തന്നെ തോണ്ടി എറിഞ്ഞിട്ടുണ്ടാവും . സി പി ജോണിന്റെ , റോസ ലക്സംബർഗിന്റെ ജീവിത ദർശനം എന്ന പുസ്തകം തീര്ച്ചയായും അത്തരമൊരു ആലോചനയക്ക് വഴിയൊരുക്കുന്നുണ്ട് .ചരിത്രത്തിന്റെ ഇരുണ്ട അറകളിലേക്ക് വെളിച്ചം വീഴുന്ന ഈ പുസ്തകം പുതിയ ചില ചർച്ചയ്ക്ക് കൂടി വഴിയൊരുക്കുന്നു