Showing 205–216 of 285 results

തവശ്രീയുടെ കഥകൾ|Thavasreeyude Kadhakal

Original price was: ₹120.00.Current price is: ₹100.00.
ജീവിതത്തിലെ അതിസാധാരണവും, ചിലപ്പോഴൊക്കെ നമുക്കേറ്റവും വേഗം ബന്ധിപ്പിക്കാൻ സാധിക്കുന്ന സംഭവങ്ങളും ആകസ്മികതകളും നിറഞ്ഞ കുറെയധികം കഥകളുടെ ഒരു സമാഹാരമാണ് “തവശ്രീയുടെ കഥകൾ”. സാധാരണ മനുഷ്യരുടെ ഒറ്റയിടങ്ങളിലും കൂട്ടുകളിലും

തസവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങള്‍|Tasawwuf Twareeqathukalude Charithrakhyanangal

₹200.00
വ്യക്തി, പ്രദേശം, സമൂഹം, രാഷ്ട്രം എന്നീ ഇടങ്ങളില്‍ തസവ്വുഫ് ചെലുത്തിയ സ്വാധീനത്തേയും ഇസ്‌ലാം വ്യാപനത്തിനും മുസ്‌ലീം സ്വത്വ സംരക്ഷണത്തിനും വേണ്ടി പൊരുതിയ വ്യസ്ത സൂഫീ ചിന്താധാരകളേയും കുറിച്ചുള്ള പുസ്തകം.

തീത്തുരുത്തിലെ സാറ |Theethuruthile Saara

Original price was: ₹130.00.Current price is: ₹120.00.
തീത്തുരുത്തിലെ സാറ ജമാൽ കൊച്ചങ്ങാടി കൊച്ചി യഹൂദരുടെ മാഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രത്തിൽ നിന്ന് ജമാൽ കൊച്ചങ്ങാടി സർഗ്ഗഭാവനയുടെ ലോകത്തിലേക്കു ആവിഷ്കരണ ചാതുര്യത്തോടെ ആനയിച്ചതാണ് സാറ എന്ന യഹൂദയുവതിയുടെ കഥ. സാറയുടെ ചെറുത്തുനില്പ് വിധിയോടുമാത്രമല്ല സമൂഹത്തിന്റെ വിധിന്യായങ്ങളോടുമാണ്. കഥാകഥനപാടവത്തോടെയും ആഖ്യാനവേഗത്തോടെയും ചരിത്ര പശ്ച്ചാത്തലസമ്പത്ത് ചേർന്നിണക്കി രചിച്ച ഈ പെൺചരിതo. കീഴടങ്ങാൻ വിസമ്മതിക്കുന്ന ഒരു സ്ത്രീയുടെ കഥയും ഒപ്പം കൊച്ചിയിലൊരിക്കൽ വിടർന്നു വികസിച്ചുനിന്ന യഹൂദ സംസ്കാരത്തിന്റെ മിഴിവുള്ള ചിത്രവുമാണ്.

തുർക്കി|Turkey

Original price was: ₹300.00.Current price is: ₹260.00.
ഉഥ്മാനി ഖിലാഫത്തിന്റെ പതനശേഷം ആധുനിക തുർക്കിയുടെ ചരിത്രപരമായ വികാസം, മത സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങൾ, രാഷ്ട്രത്തിൻ്റെ ആഭ്യന്തര - വൈദേശിക ഇടപെടലുകൾ, മുസ്‌ലിം സാംസ്കാരിക - രാഷ്ട്രീയ പ്രതിനിധാനങ്ങൾ തുടങ്ങി പ്രധാന മേഖലകളെ വിശകലന വിധേയമാക്കുന്ന പുസ്തകം

ദളിതൻ |dhalithan

Original price was: ₹450.00.Current price is: ₹400.00.
കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥ. പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖകൂടിയാകുന്ന കൃതി.

ദി ബ്ലൂമാൻ|THE BLUE MAN

Original price was: ₹200.00.Current price is: ₹160.00.
കേരളത്തിന്റെ മണ്ണിൽ ജനിച്ചുവളർന്ന, സാധാരണക്കാരനായ ഒരു കുട്ടി. ആർക്കും വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത അവന്റെ ഉള്ളിൽ ഒളിഞ്ഞിരുന്നൊരു രഹസ്യമുണ്ടായിരുന്നു. ഒരു അപ്രതീക്ഷിത നിമിഷത്തിൽ അവൻ ഒരു സൂപ്പർഹീറോ ആയി മാറുന്നു—പക്ഷേ, അത് തുടക്കം മാത്രമായിരുന്നു! അവൻ വളർന്നു വലുതാകുമ്പോഴാണ് അവന്റെ ശക്തി അതിന്റെ പൂർണ്ണരൂപത്തിൽ ഉണരുന്നത്. ലോകം അവനെ 'ദി ബ്ലൂമാൻ' എന്നു വിളിക്കുന്നു. നീതിക്കും നന്മയ്ക്കും വേണ്ടി പോരാടാനും, അശരണരെ സഹായിക്കാനും, അപകടങ്ങളിൽ നിന്ന് മറ്റുള്ളവരെ രക്ഷിക്കാനും അവൻ തന്റെ ശക്തി ഉപയോഗിക്കുന്നു. എന്നാൽ, ഈ വലിയ ശക്തിയോടൊപ്പം വരുന്ന ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും അവന്റെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നത്? നമ്മുടെ നാടിന്റെ പശ്ചാത്തലത്തിൽ, ആവേശവും വൈകാരികതയും ഒത്തുചേരുന്നൊരു സൂപ്പർഹീറോ യാത്ര.

ദൈവത്തിന്റെ ആത്മകഥ | deivathindi Atmakatha

Original price was: ₹220.00.Current price is: ₹190.00.
നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ആര്, എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങളുടെ ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.

നട്ടെല്ല് എന്ന ഗുണം|nattel enna gunam

Original price was: ₹400.00.Current price is: ₹330.00.
ജാഗ്രതയോടെ മുന്നേറാൻ സമൂഹമനസ്സിനെ സജ്ജമാക്കുന്ന വാക്കുകൾ -സംസാരത്തിലെ സാഗരഗർജ്ജനം പോലെ -വിവിധ വിഷയങ്ങളിൽ വിമർശനാത്മകമായ ബോധ നവീകരണത്തിനുതകുന്ന ഇടപെടലുകൾ. സുകുമാർ അഴീക്കോടിന്റെ നിരവധി ലേഖനങ്ങൾക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാടുമായി

നവീദ് കിര്‍മാനി|Navid Kermani

Original price was: ₹250.00.Current price is: ₹200.00.
ജര്‍മന്‍ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിര്‍മാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുര്‍ആന്‍ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’ ചിന്താധാരയെ ആധ്യാത്മികതയുടെ അടരുകളിലൂടെ അടയാളപ്പെടുത്താനും ശ്രമിച്ചു. സാഹിതീയവും അക്കാദമികവുമായ സേവനങ്ങള്‍ക്ക് ലഭിക്കുന്ന ജര്‍മന്‍ പുരസ്‌കാരമായ ‘ജര്‍മന്‍ ബുക്ക് ട്രേഡ്‌സ് പീസ് പ്രൈസ്’ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സൂഫിസം, കഷ്ടത, ദൈവനീതി, ഖുര്‍ആന്‍, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള ആശയങ്ങളെ ആഴത്തിലറിയാന്‍ വായിച്ചിരിക്കേണ്ട കൃതി.