Showing 217–228 of 287 results

നട്ടെല്ല് എന്ന ഗുണം|nattel enna gunam

Original price was: ₹400.00.Current price is: ₹330.00.
ജാഗ്രതയോടെ മുന്നേറാൻ സമൂഹമനസ്സിനെ സജ്ജമാക്കുന്ന വാക്കുകൾ -സംസാരത്തിലെ സാഗരഗർജ്ജനം പോലെ -വിവിധ വിഷയങ്ങളിൽ വിമർശനാത്മകമായ ബോധ നവീകരണത്തിനുതകുന്ന ഇടപെടലുകൾ. സുകുമാർ അഴീക്കോടിന്റെ നിരവധി ലേഖനങ്ങൾക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാടുമായി

നവീദ് കിര്‍മാനി|Navid Kermani

Original price was: ₹250.00.Current price is: ₹200.00.
ജര്‍മന്‍ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിര്‍മാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുര്‍ആന്‍ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’ ചിന്താധാരയെ ആധ്യാത്മികതയുടെ അടരുകളിലൂടെ അടയാളപ്പെടുത്താനും ശ്രമിച്ചു. സാഹിതീയവും അക്കാദമികവുമായ സേവനങ്ങള്‍ക്ക് ലഭിക്കുന്ന ജര്‍മന്‍ പുരസ്‌കാരമായ ‘ജര്‍മന്‍ ബുക്ക് ട്രേഡ്‌സ് പീസ് പ്രൈസ്’ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സൂഫിസം, കഷ്ടത, ദൈവനീതി, ഖുര്‍ആന്‍, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള ആശയങ്ങളെ ആഴത്തിലറിയാന്‍ വായിച്ചിരിക്കേണ്ട കൃതി.

നവീന അപശബ്ദ നിഘണ്ടു |NAVEENA APASABDA NIGANDU

Original price was: ₹1,000.00.Current price is: ₹850.00.
മലയാള ഭാഷാപ്രേമികളുടെ ഗ്രന്ഥശേഖരത്തിലേക്ക് ഒരു വിലപ്പെട്ട സമ്മാനം. അപശബ്ദപ്രയോഗങ്ങൾ എക്കാലത്തും ശാപം പോലെ ഭാഷകളെ പിന്തുടരാറുണ്ട്. മലയാള പദങ്ങളുടെ ശരിതെറ്റുകളും പ്രയോഗങ്ങളും മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥം ഉപകരിക്കുന്നു. വിദ്യാർഥികൾ, അധ്യാപകർ, എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങിയവർക്ക് സംശയനിവാരത്തിന് ആശ്രയിക്കാനാവുന്ന മികച്ച നിഘണ്ടു.

നാൽപത് പ്രണയ നിയമങ്ങൾ | Nalpathu Pranaya Niyamangal

Original price was: ₹690.00.Current price is: ₹552.00.
ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടയാവുന്നു. അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും – ആകൃഷ്ഠയാക്കുന്നു. പ്രസിദ്ധ പേർഷ്യൻ സൂഫീകവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ്രീസിയും തമ്മിലുളള ഗാഡമായ അടുപ്പവും ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത്. പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത്പോ കെപ്പോകെ എല്ല അനുഭവിക്കുന്നു. നിരവധി ഭാഷകളിൽ മൊഴിമാറ്റപ്പെട്ട, ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ.

നിങ്ങൾ |ningal

Original price was: ₹399.00.Current price is: ₹340.00.
നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം.

നിഴലിനപ്പുറം ഞാനുണ്ട്|nizhalinappuram njanud

Original price was: ₹250.00.Current price is: ₹150.00.
മരണത്തിനും ജീവിതത്തിനുമിടയിലെ ജീവിതമാണ് കസൗമി... എല്ലാ നിഴലിനും മഞ്ഞിനും അപ്പുറം വെളിച്ചമുണ്ട്. ഇത് മരണത്തിന്റെ നിഴലിനപ്പുറം മഞ്ഞവെട്ടത്തിനപ്പുറം ജീവിതം തിരഞ്ഞെടുത്തവളുടെ കഥയാണ്. എന്റെ കഥയാണ്. നിഴലിനപ്പുറം ഞാനുണ്ട്....

നിഴലും നിലാവും |Nizhalum Nilavum

Original price was: ₹160.00.Current price is: ₹140.00.
നിശബ്ദതയുടെ ചുവരുകളില്‍ നിഴലുകള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍, നീതിയുടെ നിലാവുദിക്കും.” കാസര്‍ഗോഡന്‍ മണ്ണിലെ കശുമാവിന്‍ തോട്ടങ്ങളില്‍ പെയ്തിറങ്ങിയ വിഷമഴ, ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ മുറിവേല്‍പ്പിക്കുമ്പോള്‍, അവിടെ അവശേഷിച്ചത് കണ്ണുനീരും നിശബ്ദതയും മാത്രമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായി മാറിയ കഫീല്‍ എന്ന ബാലന്റെ ആത്മാവ് ഒരു നിഴലായി തന്റെ നാട്ടില്‍ കുറ്റബോധത്തോടെ അലഞ്ഞുനടക്കുന്നു. എന്നാല്‍ കഫീല്‍ ഇവിടെ ഒറ്റപ്പെട്ടില്ല. അവനെ സഹായിക്കാന്‍ ദിൽ, സീൽ, ഫിര്‍സ എന്നിവര്‍ കൂടെയുണ്ട്. “നിഴലും നിലാവും കേവലം ഒരു കഥയിലൊന്നായി കാണരുത്. ഒരു പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണ്.”

നൂറിന്റെ വെളിച്ചം|noorinte വെളിച്ചം

Original price was: ₹270.00.Current price is: ₹240.00.
കാലങ്ങളോളം പല കാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ!

പടിഞ്ഞാറിന്റെ നൂറ് ചന്ദ്രശോഭകൾ (രണ്ടാം ഭാഗം)|padinjarile 100chandrashobhakal (bhagam 2)

Original price was: ₹190.00.Current price is: ₹150.00.
THE 100 MOONS OF THE WEST - പടിഞ്ഞാറിന്റെ നൂറ് ചന്ദ്രശോഭകൾ (രണ്ടാം ഭാഗം) ​ഭൗതികവാദത്തിന്റെ മിഥ്യാബോധങ്ങളിൽ നിന്ന് ആത്മശാന്തി തേടി ഇസ്‌ലാമിന്റെ ശീതളഛായയിലേക്ക് കടന്നുവന്ന പാശ്ചാത്യ പ്രതിഭകളുടെ വിസ്മയകരമായ ജീവിതചരിത്രങ്ങൾ. പ്രവാചകന്റെ തൗഹീദിന്റെയും മാനവികതയുടെയും സന്ദേശം ആധുനിക പാശ്ചാത്യ ചിന്തകരിലേക്ക് എങ്ങനെയെല്ലാം പ്രകാശം പരത്തുന്നു എന്നതിന്റെ സാക്ഷ്യപത്രം. ​ഒന്നാം ഭാഗം വായനക്കാർ ഹൃദയപൂർവ്വം ഏറ്റെടുത്തതുപോലെ സത്യാന്വേഷണത്തിന്റെ ഈ രണ്ടാം ഭാഗവും ഏവരും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. അന്ധമായ അനുകരണത്തിനപ്പുറം ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ് ഇസ്‌ലാം എന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചവരുടെ ഈ നേർക്കാഴ്ച സത്യാന്വേഷികൾക്കൊരു വഴിവിളക്കാണ്.

പടിഞ്ഞാറിലെ 100 ചന്ദ്രശോഭകൾ|padinjarile 100 chandrashobhakal

Original price was: ₹280.00.Current price is: ₹240.00.
ലോക ചരിത്രത്തിന്റെ ഗതി നിർണ്ണയിച്ചത് മഹത്തായ ആശയങ്ങളും അവയ്ക്ക് ജീവൻ നൽകിയ കരുത്തായ വ്യക്തിത്വങ്ങളുമാണ്. പശ്ചാത്യ ചരിത്രത്തിന്റെ വികാസ പരിണാമങ്ങളിൽ വെളിച്ചം പരത്തിയ നൂറ് പ്രതിഭകളുടെ ജീവിതവും അവരുടെ സമാനതകളില്ലാത്ത സംഭാവനകളും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതി. ഏഴാം നൂറ്റാണ്ടിൽ മരുഭൂമിയിൽ നിന്നും ആരംഭിച്ച് മുഹമ്മദ്‌ നബി കൈവരിച്ച ആത്മീയ ലൗകിക വിപ്ലവത്തിന്റെ പ്രതിഫലനങ്ങൾ ഇന്നും പശ്ചാത്യ നാടുകളിൽ എങ്ങനെ ദൃശ്യമാകുന്നു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.

പട്ടുനൂൽപ്പുഴു|PATTUNOOL PUZHU

Original price was: ₹350.00.Current price is: ₹282.00.
പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം