Showing 13–24 of 202 results

AKHORIKALUDE IDAYIL| അഘോരികളുടെ ഇടയിൽ

Original price was: ₹150.00.Current price is: ₹140.00.
മനുഷ്യമനസ്സിൻ്റെ അജ്ഞേയ തീരങ്ങളിലൂടെയുള്ള ഒരു സന്ദേഹിയുടെ അതിവർത്തിക്കാനാവാത്ത ജീവിത സമസ്യകൾക്ക് മുൻപിലെ പകച്ചുനോട്ടവും അലച്ചി ലുമാണ് ഈ പുസ്‌തകം. ’ശിവോഹം’ എന്ന വാക്കിന് പിറകേയുള്ള അന്തമില്ലാത്ത അലച്ചിൽ

ALANDAPAKSHI|ആളാണ്ടപക്ഷി

Original price was: ₹360.00.Current price is: ₹320.00.
ആളണ്ടാപ്പക്ഷി 2023 ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം ലഭിച്ച Fire Birdന്‍റെ മലയാള പരിഭാഷ ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള ,കേന്ദ്ര കഥാപാത്രത്തിൻ്റെ കഥ പറയുന്ന ഒരു കർഷക കുടുംബത്തിൻ്റെ പോരാട്ടമായ യഥാർഥ യാത്രാനുഭവ നോവൽ

Athmavyapari| ആത്മവ്യാപാരി

Original price was: ₹320.00.Current price is: ₹290.00.
ഞാൻ വിവർത്തനം ചെയ്ത മറ്റൊരു പുസ്തകം കൂടി.. #ആത്മവ്യാപാരി ഇവാൾഡ് ഫ്ളിസാർ ✍️ ഇന്തോനേഷ്യയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപായ സിംബയിലെ നിവാസികൾ തികച്ചും വ്യത്യസ്തങ്ങളായ ആചാരങ്ങൾ പുലർത്തുന്നതോടൊപ്പം ആത്മിയ കാര്യങ്ങളിൽ വളരെയധികം തൽപരരായിരുന്നു. സിംബയിലെത്തിച്ചേർന്ന വിൽസൻ എന്ന അമേരിക്കൻ വ്യാപാരി പ്രഗൽഭ ശില്പികളായ ദ്വീപ് നിവാസികളെക്കൊണ്ട് ആനകളുടെ വലിയ ശില്പങ്ങൾ തേക്കിൽ പണികഴിപ്പിച്ച് കയറ്റുമതി ചെയ്യുന്നു. ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനു വേണ്ടി ദ്വീപിലേക്ക് ആധുനികമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന വിൽസൻ ദ്വീപിനെ തന്റെ കോളനിയാക്കാൻ ശ്രമിക്കുന്നു. മനുഷ്യന്റെ വിവിധ അവ സ്ഥകൾ ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയോടെ പ്രതിപാദിക്കുന്ന നോവൽ. പരിഭാഷ :-മുളക്കുളം മുരളീധരൻ

AUGUST17|ഓഗസ്റ്റ് 17

Original price was: ₹420.00.Current price is: ₹380.00.

Ayyankali: Dalit Leader of Organic Protest

Original price was: ₹250.00.Current price is: ₹200.00.
Pulayars, one of the many dalit communities in kerala, were ordered to keep at a distance of ninty-six steps away from a Brahmin, not allowed to cover themselves above the waist or below the knees, denied admission to public roads and subjected to endless oppression. Ayyankali (1863-1941), one of the foremost dalit leaders, challenged these brutal caste codes and uplift the community from the morass of humiliating torture. This book chronicles his organic protest in travancore and provides a critical analysis of the social reform movements in Kerala under the colonial rule.

Beewitchi|ബീവിറ്റ്ച്ചി

Original price was: ₹180.00.Current price is: ₹140.00.
നമ്മൾ കാണുന്ന ലോകം മാത്രമാണോ യാഥാർത്ഥ്യം? ഓർമ്മകൾക്ക് ജീവൻ ലഭിക്കുമ്പോഴും, സ്വപ്നങ്ങൾ വഴികാട്ടികളാവുമ്പോഴും, മരണമോ വേർപാടോ ഒന്നിന്റെയും അവസാനമല്ലെന്ന് തോന്നുന്ന ഒരനുഭവത്തിലേക്കാണ് ഈ നോവൽ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. സ്നേഹവും നഷ്ടവും ഭയവും പ്രതീക്ഷയും ഒരുപോലെ സ്പർശിക്കുന്ന ഈ യാത്രയിൽ, ഓരോ പേജും നിങ്ങൾ വിശ്വസിച്ചിരുന്ന യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യും. ഒടുവിൽ, ഈ കഥ വായിച്ചു തീരുമ്പോൾ നിങ്ങൾ സ്വയം ചോദിച്ചേക്കാം, ബീവിറ്റ്ച്ചി ശരിക്കും നിങ്ങളായിരുന്നോ... അതോ നിങ്ങൾ ഒരിക്കലെങ്കിലും ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നോ?

Brahmana marxism|ബ്രാഹ്മണ മാര്‍ക്സിസം

Original price was: ₹270.00.Current price is: ₹240.00.
ഇന്ത്യയില്‍ മാര്‍ക്സിസം തൊഴിലാളിവര്‍ഗത്തെയും ജനങളെയും ആകര്‍ഷിക്കാതിരുന്നതിന്റെ പ്രധാന കാരണങളിലൊന്ന് അത് ബ്രാഹ്മണരുടെ വ്യാപാരമായിരുന്നുവെന്നതാണ്.മര്‍ക്സിസം ബ്രാഹ്മണര്‍ തട്ടിയെടുത്തത് അതിനെ തുരങ്കം വെക്കാനായിരുന്നുവെന്നും വാദമുയിട്ടുണ്ട്. മനുഷ്യസമത്വതിന്റെയും സാഹോദര്യത്തിന്റെയും ശത്രുക്കളായ ബ്രാഹ്മണര്‍ പ്രയോഗിച്ച കപട മാര്‍ക്സിസം ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ,ദലിതരുടെ ആധികാരിക പ്രതിനിധികളാല്‍ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ധൈര്യം നല്‍കുന്ന ഒരു കാര്യമാണ്

Chandrika Charchitham|ചന്ദ്രിക ചർച്ചിതം

Original price was: ₹220.00.Current price is: ₹190.00.
ചന്ദ്രിക ചർച്ചിതം ടി സി മുഹമ്മദ് അവതരണത്തിലും ഭാഷയിലുമുള്ള ലാളിത്യമാണ് ടി സിയുടെ എഴുത്തിന്റെ പ്രത്യേകത. ഏതു പ്രായക്കാർക്കും മടുപ്പില്ലാതെ ആസ്വദിച്ച് വായിക്കാനാവും. നസീർ രാമന്തളിയുടെ കാരിക്കേച്ചറുകളും ചന്ദ്രിക റസിഡന്റ് എഡിറ്റർ ലുഖ്മാൻ മാമ്പടിന്റെ ‘ഖാഇദെമില്ലത്തിന്റെ പരിഭാഷകൻ’ എന്ന ടി സിയെ കുറിച്ചുള്ള അനുബന്ധവും പുസ്തകത്തെ ഈടുറ്റത്താക്കുന്നു. ചെറുതെങ്കിലും, മുസ്ലിം ലീഗും ചന്ദ്രികയും ഏറ്റവും പ്രതിസന്ധി നേരിട്ടതും വളർച്ച പ്രാപിച്ചതുമായൊരു കാലത്തിന്റെ സമഗ്ര ചരിത്രമാണിത്. ഡോ. എം കെ മുനീർ

CHRONICLES OF 4ALLLIES

Original price was: ₹200.00.Current price is: ₹150.00.
Four fearless friends embark on a perilous quest to close an ancient portal spewing darkness into their homeland. With the portal closed, they've saved their world - but at what cost? Their bond has been tested, and their lives forever changed. Will their bravery and friendship be enough to rebuild and heal, or will the shadows of their past haunt them forever?. Find out by joining their adventure

Chudukaneerilen jevithakadha

Original price was: ₹195.00.Current price is: ₹160.00.
നാം കണ്ട ജീനിയസ്സായ സംഗീതജ്ഞനായിരുന്നു എം എസ് ബാബുരാജ്. എത്രപറഞ്ഞാലും മതിവരാത്ത ജീവിതമായിരുന്നു ബാബുരാജിൻ്റേത്, എത്ര കേട്ടാലും പൂതി തീരാത്ത അദ്ദേഹത്തിന്റെ സംഗീതം പോലെ. കാലങ്ങളെ അതിജീവിക്കുന്ന സംഗീതവും യാത്രകളും അവധൂതനെപ്പോലെ ബാക്കിവെച്ചു പോയ ഒരാളെക്കുറിച്ചുള്ള ഓർമ്മകൾ എങ്ങുമെത്തില്ല, തീരുകയുമില്ല. കാലാതിവർത്തിയായ ഒട്ടനവധി കാവ്യഭാവനകൾക്ക് അനുപമ സംഗീതം പകർന്നു നൽകിയ ബാബുരാജ് എന്ന സർഗ്ഗവിസ്മയത്തെക്കുറിച്ചു അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പറഞ്ഞ ഓർമ്മകൾ. ഒരു പഠനത്തിന്റെ ഭാഗമായി 2000 ൽ നടത്തിയ വളരെ ചെറിയ യാത്രയിൽ ലഭിച്ച ഓർമ്മകളുടെ പരിഷ്ക്കരിച്ച പതിപ്പ്. - എഡിറ്റർ: മുസ്‌ഫ ദേശമംഗലം

Desheeyathakkoru Charithrapadam|ദേശീയതയ് ക്കൊരുചരിത്ര പാഠംm|

Original price was: ₹245.00.Current price is: ₹200.00.
ദേശീയത യ് ക്കൊരു ചരിത്ര പാഠം കെ കെ കൊച്ച് കഴിഞ്ഞു പോയ ഇന്നലെകളുടെ നെടുവീർപ്പുകൾ ഒരു ഉണർത്തുപാട്ടയി കാതുകളിൽ അലയടിക്കുമ്പോൾ ഒരു പുതിയ ലോകത്തെ നം സ്വപ്നം കാണുന്നു . അവിടെ നാനാത്വത്തിൽ ഏകത്വമെന്ന മോചനഗാഥകളാണുള്ളതെങ്കിലും ബ്രാഹ്മണാധിപത്യവും ജാതീയ സമവാക്യങ്ങളും അരങ്ങു തകർക്കും. സാമൂഹ്യ പരിഷ്കർത്താക്കൾ തെളിയിച്ച പാത പിന്തുടരാൻ എന്തുകൊണ്ടോ ഇന്ന് പലർക്കും കഴിയുന്നില്ല . ദളിതരും പിന്നോക്കമുദായങ്ങളുമായി പിന്തളപ്പെട്ടവരുടെ രോദനങ്ങൾ ഇന്നും കേൾക്കുന്നു. ഈ ആത്മരോദനങ്ങളുടെ നേർ ചിത്രങ്ങൾ ഇപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നു