Showing 229–240 of 287 results

പാരിതോഷികം|PARITHOSHIKAM

Original price was: ₹110.00.Current price is: ₹99.00.
ഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി . പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ. മലയാളത്തിൻറ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിൻറെ പുതിയ പതിപ്പ്.

പുതുചേരിയുടെ പൂക്കാലം|Puthucheriyude Pookkaalam

₹150.00
ഓർമ്മകളുടെ കടലാഴങ്ങളിൽ തിളങ്ങി നിൽക്കുന്ന കുറേ പെൺമുഖങ്ങളെ അടയാളപ്പെടുത്തു കയാണ് പുതുച്ചേരിയുടെ പൂക്കാലം. തീരാത്ത നൊമ്പരങ്ങളും നോവും, ഓർമ്മകളുടെ സൗന്ദര്യവുമൊക്കെ പറയുന്ന ഈ കഥ സ്നേഹത്തിന്റെ മഴയിൽ

പുറംചട്ടയല്ല പുസ്തകം|PURAMCHATTAYALLA PUSTHAKAM

Original price was: ₹150.00.Current price is: ₹120.00.
വീഴ്ചയെ വിജയമാക്കാൻ, പ്രതിസന്ധികളെ മറികടക്കാൻ, സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ പ്രചോദനം നൽകുന്ന കഥകളുടെ സമാഹാരം. ജീവിതം പ്രതീക്ഷയല്ല, ശ്രമത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതിഫലമാണ് അതിലേക്കുള്ള വെള്ളവും പോഷണവുമാണ് ഇതിന്റെ വരികളിൽ.

പൊനം |ponam

Original price was: ₹330.00.Current price is: ₹300.00.
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം

പൊന്നിയിൻ സെൽവൻ | Ponniyin Selvan (Malayalam) – 2 Volumes

Original price was: ₹1,199.00.Current price is: ₹964.00.
തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ

പ്രണയനോവലുകൾ|PRANAYA NOVELUKAL

Original price was: ₹200.00.Current price is: ₹180.00.
പ്രണയ നോവലുകൾ – മാധവികുട്ടി എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളൂ. പ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം.

പ്രണയസൗരയൂഥങ്ങൾ|Pranayasaurayudhanghal

Original price was: ₹150.00.Current price is: ₹113.00.
പ്രണയത്തിന്റെ നിർവചനം എന്താണ്? അതൊരുപക്ഷേ ഒറ്റ വാക്കിലോ വരിയിലോ വരയിലോ ഒതുങ്ങില്ല. പക്ഷേ ആദിലയുടെ കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും ഉറക്കെ ചിരിച്ചും വരികൾക്കിടയിലും മറവിലും ഞെരുങ്ങിയും വീർത്തും

പ്രിയപ്പെട്ട മനുഷ്യരുടെ ലോകം

Original price was: ₹140.00.Current price is: ₹125.00.
മനസ്സിൽ എത്രയോ തവണ പറഞ്ഞു കൊണ്ടിരുന്ന സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലുകൾ. പ്രിയപ്പെട്ട ഇടങ്ങളെന്നാൽ പ്രിയപ്പെട്ട മനുഷ്യർ കൂടിയാണെന്ന തിരിച്ചറിവുകൾ. സ്നേഹത്തിന്റെ ലിപിയിൽ എഴുതിയ തുറന്നെഴുത്തുകൾ.

പ്രിയപ്പെട്ടവളേ|Priyappettavale

₹100.00
എന്റെ കഥകളിൽ മുൻനിരയിൽ നിൽക്കുന്നത് അനേകം സ്ത്രീകഥാപാത്രങ്ങളാണ്. അവൾ മാതാവാകാം, മകളാകാം, ഭാര്യയാകാം, മരമാകാം, ചിലപ്പോൾ സാങ്കല്പികവുമാകാം. എനിക്ക് ചുറ്റും നിലനിന്നിരുന്നതും നിൽക്കുന്നതുമായ ശക്തമായ ഈ സ്ത്രീസാന്നിധ്യങ്ങളാകാം, ചിലപ്പോൾ ഇതുപോലെ ഒരു പുസ്തകം എന്നെക്കൊണ്ട് എഴുതിച്ചത്. . "പ്രിയപ്പെട്ടവളേ" എന്ന എന്റെ ആദ്യപുസ്തകം എനിക്ക് പ്രിയപ്പെട്ടവർക്കായ് ഞാൻ സമർപ്പിക്കുന്നു.

പ്രേമാനഗരം | Premanagaram

Original price was: ₹199.00.Current price is: ₹160.00.
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.