പുതുചേരിയുടെ പൂക്കാലം|Puthucheriyude Pookkaalam
പുറംചട്ടയല്ല പുസ്തകം|PURAMCHATTAYALLA PUSTHAKAM
പൊനം |ponam
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം
പൊന്നിയിൻ സെൽവൻ | Ponniyin Selvan (Malayalam) – 2 Volumes
തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ
പ്രണയസൗരയൂഥങ്ങൾ|Pranayasaurayudhanghal
പ്രിയപ്പെട്ട മനുഷ്യരുടെ ലോകം
പ്രേമാനഗരം | Premanagaram
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.
ഫലസ്തീൻ: പ്രതിരോധ ചരിത്രവും ഭൗമരാഷ്ട്രീയവും|Palestine: Prathirodha charithravum Bhaumarashtreeyavum
ഫലസ്തീന്റെ ചെറുത്തുനിൽപ്പിന്റെ ചരിത്രത്തെയും സമകാലിക ലോകത്തിലെ അതിന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യത്തെയും സമഗ്രമായി ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു. സയണിസം, ഇസ്രയേൽ രാഷ്ട്രത്തിന്റെ പിറവി, ഫലസ്തീൻ ജനതയുടെ നിലനിൽപ്പിനായുള്ള നിരന്തരമായ പോരാട്ടങ്ങൾ, സംഘടനകൾ എന്നിവയാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ.
കൂടാതെ, അന്താരാഷ്ട്ര രാഷ്ട്രീയം ഫലസ്തീൻ പ്രശ്നത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഈ മേഖലയിലെ പ്രാദേശിക ശക്തികളുടെ ഇടപെടലുകളുടെ വ്യതിരക്തതയെയും പുസ്തകം വിശദമായി വിലയിരുത്തുന്നു.