വെയിൽ ചുംബനങ്ങൾ |veyil chumbhanamgal
ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ നൈസർഗ്ഗികമായ സരളതയും പദലാളിത്യവും ആവാം സിറിൾ കവിതകളെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നത്.
ലോജിക്കില്ലാത്ത ലോകത്തെ വസന്തം പോലെ വെയിൽ ചുംബനങ്ങൾ വിടർന്ന പൂക്കളാവുന്നു. അതേ സമയം ഒരു വസന്തത്തേയും പൂക്കാലത്തിന് എഴുതി നൽകിയിട്ടില്ലെന്നു കവി റിയാലിറ്റിയെ പച്ചയായി തിരിച്ചറിയുന്നു.
ഇങ്ങനെ കവിതയിലുടനീളം ജീവിതത്തിന്റെയും സ്വപ്നത്തിന്റേയും അനേകം ദ്വന്ദങ്ങളെ ഒരേ സമയം ജാഗ്രതയോടെ ചേർത്തുപിടിക്കുന്നു. അങ്ങനെ കവിതയുടെ സൂക്ഷ്മലോകത്തിൽ മുറിച്ചുമാറ്റേണ്ട ഒന്നുമില്ലെന്ന് സിറിൾ കവിതകൾ പറയാതെ പറയുന്നു.
- ഹൃഷികേശൻ പിബി
വെളിച്ചം പിറന്ന വഴിയിൽ|VELICHAM PIRANA VAZHIYIL
വ്രണിത പുഷ്പങ്ങൾ|vranitha pushpangal
ഷര്‍മണ്‍ ജാക്സണ്‍|shermon jackson
സമന്വയ|SAMANWAYA
പത്തു നേർക്കാഴ്ചകളുടെ കൂടിച്ചേരലാണ് സമന്വയ.ആഗ്രഹിച്ച യാത്രകളൊന്നും സാധിക്കാതെ പോയതിൽ തെല്ലും പരിഭവങ്ങളില്ലാതെ ജീവിതത്തിൽ വീണു കിട്ടിയ ചെറുതും വലുതുമായ യാത്രകളിലെ നേരനുഭവങ്ങളെ സ്‌മൃതികൾക്കും ചിന്തകൾക്കുമിടയിൽ നിന്ന് അക്ഷരങ്ങളായ് സ്വതന്ത്രയാക്കുകയാണ് എഴുത്തുകാരി ഇവിടെ സമന്വയയിലൂടെ.
ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാൻ ജീവിതത്തിൽ യാത്രയും അനുഭവങ്ങളും അനിവാര്യമാണെന്ന് അടിവരയിടുന്ന കൃതി.
സാന്ദ്ര സ്ഥലികൾ|Sandra Sthalikal
മനുഷ്യ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ പൊരി വെയിലത്ത് അലക്കാൻ ഇട്ട പ്രതീതിയാണ് സാന്ദ്ര സ്ഥലികൾ ബാക്കി വെക്കുന്നത് .പ്രണയം മുതൽ പരലോകം വരെ പരന്ന് കിടക്കുന്ന കവിതകൾ പകയും കാമവും സ്നേഹവും അലിവും നിരാശയും പ്രതീക്ഷയും പരിഭവവും പങ്ക് വെക്കലും തുടങ്ങി എല്ലാ കുന്നും മലയും കയറിയിറങ്ങിയാണ് വായനക്കാരെ കൂടെ ചേർത്തു പിടിക്കുന്നുത്.ഒരു പോലെ ലളിതവും തീക്ഷ്ണവുമായ ഈ കവിതാ സമാഹാരം പുതുകാലത്തിന്റെ കെട്ട ലോകത്തേക്ക് ഒരു നിലാ വെട്ടമായി വെളിച്ചം പകരുമെന്നുറപ്പ് ,