Showing 37–48 of 285 results

Chudukaneerilen jevithakadha

Original price was: ₹195.00.Current price is: ₹160.00.
നാം കണ്ട ജീനിയസ്സായ സംഗീതജ്ഞനായിരുന്നു എം എസ് ബാബുരാജ്. എത്രപറഞ്ഞാലും മതിവരാത്ത ജീവിതമായിരുന്നു ബാബുരാജിൻ്റേത്, എത്ര കേട്ടാലും പൂതി തീരാത്ത അദ്ദേഹത്തിന്റെ സംഗീതം പോലെ. കാലങ്ങളെ അതിജീവിക്കുന്ന സംഗീതവും യാത്രകളും അവധൂതനെപ്പോലെ ബാക്കിവെച്ചു പോയ ഒരാളെക്കുറിച്ചുള്ള ഓർമ്മകൾ എങ്ങുമെത്തില്ല, തീരുകയുമില്ല. കാലാതിവർത്തിയായ ഒട്ടനവധി കാവ്യഭാവനകൾക്ക് അനുപമ സംഗീതം പകർന്നു നൽകിയ ബാബുരാജ് എന്ന സർഗ്ഗവിസ്മയത്തെക്കുറിച്ചു അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പറഞ്ഞ ഓർമ്മകൾ. ഒരു പഠനത്തിന്റെ ഭാഗമായി 2000 ൽ നടത്തിയ വളരെ ചെറിയ യാത്രയിൽ ലഭിച്ച ഓർമ്മകളുടെ പരിഷ്ക്കരിച്ച പതിപ്പ്. - എഡിറ്റർ: മുസ്‌ഫ ദേശമംഗലം

CORPORATE PURANAM | കോർപറേറ്റ് പുരാണം

₹199.00
കോർപ്പറേറ്റ് ഓഫീസുകളുടെ അകത്തളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ പത്തു കഥകൾ.9 ടു 6 എന്ന് പറയപ്പെടുന്ന ജോലിയിലൂടെ ഒരു ദിവസം കടന്നുപോകുമ്പോൾ ആളുകളുടെ മനസ്സിൽ വിടരുന്ന അജ്ഞാതമായ വികാരങ്ങൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ, ചെറുനർമങ്ങൾ... എല്ലാം കൂട്ടിയിണക്കിയ ഒരു പുസ്‌തകം. ഓരോ മനുഷ്യൻ്റെയും യാത്രകൾ വ്യത്യസ്‌തമാണ്. അവരുടെ പ്രതിസന്ധികളും അതിജീവനങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമാണ്.ദ്വിഭാഷ (മലയാളം-ഇംഗ്ലീഷ്) രൂപത്തിൽ അവതരിപ്പിക്കുന്ന ഈ പുസ്ത‌കം, കോർപ്പറേറ്റ് ജീവനക്കാരുടെ ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ്.

Darshanika Kathakal|ദാർശനിക കഥകൾ

₹190.00
മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതമുണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം. മരിക്കുന്നതിന് മുമ്പ് നാം ജീവിച്ചിരുന്നോ എന്നതാണ്

Desheeyathakkoru Charithrapadam|ദേശീയതയ് ക്കൊരുചരിത്ര പാഠംm|

Original price was: ₹245.00.Current price is: ₹200.00.
ദേശീയത യ് ക്കൊരു ചരിത്ര പാഠം കെ കെ കൊച്ച് കഴിഞ്ഞു പോയ ഇന്നലെകളുടെ നെടുവീർപ്പുകൾ ഒരു ഉണർത്തുപാട്ടയി കാതുകളിൽ അലയടിക്കുമ്പോൾ ഒരു പുതിയ ലോകത്തെ നം സ്വപ്നം കാണുന്നു . അവിടെ നാനാത്വത്തിൽ ഏകത്വമെന്ന മോചനഗാഥകളാണുള്ളതെങ്കിലും ബ്രാഹ്മണാധിപത്യവും ജാതീയ സമവാക്യങ്ങളും അരങ്ങു തകർക്കും. സാമൂഹ്യ പരിഷ്കർത്താക്കൾ തെളിയിച്ച പാത പിന്തുടരാൻ എന്തുകൊണ്ടോ ഇന്ന് പലർക്കും കഴിയുന്നില്ല . ദളിതരും പിന്നോക്കമുദായങ്ങളുമായി പിന്തളപ്പെട്ടവരുടെ രോദനങ്ങൾ ഇന്നും കേൾക്കുന്നു. ഈ ആത്മരോദനങ്ങളുടെ നേർ ചിത്രങ്ങൾ ഇപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നു

Dikrullah / ദിക്റുല്ലാഹ്

₹150.00
ദിക്റുകൾ, വിശ്വാസിയുടെ ജീവിതത്തിൻ്റെ താളമാകണമെന്ന് പ്രപഞ്ച നാഥൻ ശഠിച്ച ചെറുവചനങ്ങൾ. ആശയങ്ങളുടെ മഹാപ്രപഞ്ചങ്ങൾ ഉള്ളിലൊളിപ്പിച്ച സാര സംഗ്രഹങ്ങളാണിവ. നാവിലൂടെ ആവർത്തിച്ച് ഹൃദയത്തിൽ പതിഞ്ഞ് ജീവിത സാക്ഷ്യങ്ങളായി മാറേണ്ടുന്ന വചനപ്പൊരുളുകൾ. അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്ന മന്ത്രധ്വനികളല്ല അവകൾ. നാവിലൂടെ ഉരുക്കഴിച്ച് ചൊല്ലിത്തീർക്കേണ്ട കേവല വീചികളുമല്ല. സൃഷ്ടാവിനു മുന്നിൽ സൃഷ്ടിയുടെ ജീവിതം പടുത്തുയർത്തേണ്ട ആശയാടിത്തറകളാണവ. അർഥവും ആശയവും നന്നായി ഗ്രഹിച്ച് ജീവിതത്തിൽ പകർത്തുമ്പോഴേ ദിക്റുകളുടെ സാക്ഷാത്കാരം സാധ്യമാവൂ! അനുനിമിഷം ജീവിതത്തിൽ ആവർത്തിക്കണമെന്ന് തിരുദൂതർ (സ) പഠിപ്പിച്ച നാലു ദിക്റുകളുടെ വചന സാരമാണ് ഈ ചെറുഗ്രന്ഥത്തിൽ. തദ്വിഷയകമായ ഏതാനും ജുമുഅഃ പ്രഭാഷണങ്ങളെ വരമൊഴിയിലേക്ക് മാറ്റിയ സമാഹാരം.

Enik Nee Marikkunnillallo|എനിക്ക് നീ മരിക്കുന്നില്ലല്ലോ

₹240.00
' ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിന്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉൾപ്പെടെ മനുഷ്യാനുഭവങ്ങൾ കാവ്യാത്മകമായി പകർത്തിയ നാനോ കുറിപ്പുകളുടെ അപൂർവ്വസമാഹാരം.

Ente kinav|എന്റെ കിനാവ്

Original price was: ₹150.00.Current price is: ₹125.00.
കൂടെ ആരുമില്ല എന്ന് തോന്നുമ്പോൾ, ജീവിതത്തിൽ പടച്ചവനെ മുറുകെ പിടിക്കാൻ പ്രേരിപ്പിച്ച ചില അവസരങ്ങളെ, വായനകളെ, കിനാക്കളെയൊക്കെ ഒരുമിച്ച് ചേർക്കുകയാണ് ഈ പുസ്തകം.

EPHEMERA

Original price was: ₹150.00.Current price is: ₹110.00.
Ephemera is a collection of fleeting moments,fragile yet powerful, born from experiences that shaped her and emotions too deep to remain unspoken. Writing became her way of giving those feelings a voice, shaping them into words that could reach others. Through these pages, she hopes readers will find pieces of themselves and be reminded that even the most passing emotions, when shared, can become a lasting source of strength and understanding.

Ezhilarazi|എഴിലരസി

Original price was: ₹170.00.Current price is: ₹150.00.
വീട്ടമ്മയായ റഹീമ എരിസനംപെട്ടിയിലെ ‘എഴിലരസി’ യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് ‘സരോഗസി’ എന്ന ചികിത്സാമാർഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഗർഭധാരണത്തിനും പ്രസവത്തിനുമായി ഗർഭപാത്രം വാടകയ്ക്ക് കൊടുക്കേണ്ടി വന്ന റഹീമ അതിലൂടെ മക്കളുടെ ഭാവി സുരക്ഷിതമാകുമെന്ന് കരുതുന്നു. ആ പ്രതീക്ഷകൾ പിന്നീട് ദുരന്തത്തിൽ കലാശിക്കുമ്പോഴും ജീവിക്കാൻ ധൈര്യപ്പെടുന്ന കഥാപാത്രങ്ങളായി റഹീമയും ഷംനയും പരുവപ്പെടുന്നുണ്ട്. വാടകഗർഭപാത്രത്തിന്റെ സങ്കീർണതകൾ അവതരിപ്പിക്കുന്നതിനൊപ്പം ലവ് ജിഹാദിന്റെ ചർച്ചകൾക്ക് വേദിയാകുന്ന ടി വി ചാനലുകളും നോവലിൽ കാണാം. പറിച്ചുനടലുകളും നിലനിൽപ്പുകളും കരുത്തേകുന്ന കഥാപരിസരം.

FRAGMENT

Original price was: ₹125.00.Current price is: ₹90.00.
When the world chose to feign ignorance, these poems stand in solidarity with the suffering of Palestine, a testament to the resilience of its people. A young girl's defiant cry against brutality, this collection weaves tender moments of love and loss, seeking solace in the divine. Each farewell leaves a lingering memory, and the rain reflects our longings. Divided into two sections, part protest, part prayer, the book weaves together two distinct yet interconnected narratives: one that bears witness to the struggles of Palestine and another that explores the universal themes of love, loss, faith, and mortality. Through lyrical language and poignant imagery, this collection bears witness to the beauty found in impermanence and the enduring spirit of Palestine

FROM BEIRUT TO JERUSALEM

₹499.00
In 1982, Ang Swee Chai, a Penang-born orthopaedic surgeon, flew to the shattered city of Beirut in Lebanon after the Sabra and Shatila massacre. She arrived as a surgeon to heal the wounded, yet she soon became a witness to a tragedy that would forever mark her memory. Amid the ruins and the countless deaths, she listened to stories of suffering, loss, and extraordinary endurance. Her journey from Beirut to Jerusalem reveals the fragile humanity that persists even in the darkest moments of war—a quiet yet powerful testimony to memory, justice, and compassion.

HAMSADWANI|ഹംസധ്വനി

₹110.00
ഹംസധ്വനി – മാധവികുട്ടി സ്നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഒരു വിചിത്രഭാഷ ഞങ്ങൾക്ക് പ്രദാനം ചെയ്യുമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു… എന്റെ സ്നേഹം കാട്ടുതേൻ പോലെയാണ്. അതിൽ വസന്തങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു … ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയർത്തിപിടിക്കുന്ന എഴുത്തുകാരിയുടെ കഥാസമാഹാരം. ഒരിക്കൽ നീ എന്റെ കണ്ണുകളെ അമർത്തിച്ചുംബിച്ചു. നിവർന്നപ്പോൾ നിന്റെ ചുണ്ടുകളിൽ എൻറ്റെ കൺമഷി പരന്നതായി ഞാൻ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്? എന്റെ ബലഹീനങ്ങളായ കൈകാലുകൾ നോവിക്കുമ്പോൾ ഞാൻ ഒരിക്കലും നിന്നോട് പരാതിപെട്ടില്ല..