Showing 85–96 of 203 results

WHY RAHUL

Original price was: ₹140.00.Current price is: ₹112.00.
74 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ ഭരണഘടന വർത്തമാന ഇന്ത്യയിൽ പിച്ചി ചീന്തപ്പെടുമ്പോൾ… മതനിരപേക്ഷ വാദികളെ എല്ലാം ഉന്മൂലനം ചെയ്യുകയും തുറങ്കലിൽ അടക്കപ്പെടുകയും ചെയ്യുന്ന ആസക്ത ഹിംസയുടെ സംഘപരിവാർ

Women In The Prophet’s Heart Ali Shariathi

Original price was: ₹170.00.Current price is: ₹150.00.
Feminists, especially those who have studied Iranian intellectuals, have found it difficult to accept Shariati’s position on women. At a deeper level this difficulty can be seen, especially by an informed reader of this book, as a problem caused by the audience both of Shariati and feminists. With all their critiques, feminist critics, especially Laleh Bakhtiar, who has compiled, translated and edited the works of Shariati, have, however, realized the role of Shariati in the liberation of women. Tr: Laleh Bakhtiar

അനന്തരം ഒരു പെൺകുട്ടി മസ്ജിദുകൾ തേടി പുറപ്പെട്ടു | Anantharam oru penkutty masjidukal thedi purapettu

Original price was: ₹190.00.Current price is: ₹140.00.
ഒരു മുസ്‌ലിം സ്ത്രീയുടെ ഒറ്റക്കും അല്ലാതെയുമുള്ള യാത്രാനുഭവങ്ങളെ കുറിച്ചാണ്ഈ പുസ്തകം വായനക്കാരോട് സംസാരിക്കുന്നത്. കുന്നിൻ മുകളിലേക്കും സമനിലങ്ങളിലേക്കുമുള്ള കേവലമായ യാത്രയല്ല. മറിച്ച്, തൻ്റെ വീടിനടുത്തുള്ള പള്ളി മുതൽ ലോകത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായ മസ്ജിദുൽ ഹറം വരെ നീണ്ടു നിൽക്കുന്ന ദീർഘമായ യാത്രകളുടെ വിവരണമാണ്. ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയിൽ പള്ളികൾ എങ്ങനെയാണ് അവരുടെ കൂടി ഇടമാകുന്നത് എന്നും അതിൻ്റെ ആത്മീയ അനുഭൂതികൾ എന്തെല്ലാമാണ് എന്നും പല അനുഭവങ്ങളെ മുൻനിർത്തി ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ആത്മീയാനുഭവങ്ങളെ കുറിച്ച മുസ്‌ലിം പരിപ്രേക്ഷ്യത്തിൽ നിന്നുള്ള സ്ത്രീപക്ഷ വായന കൂടിയാണ് ഈ പുസ്തകം. അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം രചനകൾ മലയാള വായന ലോകത്ത് മികച്ച അനുഭവമായിരിക്കും.

അനുരാഗലോലഗാത്രി |ANURAGA LOLAGATHRI

Original price was: ₹320.00.Current price is: ₹300.00.
ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

അംബേദ്കർ ഒരു പ്രബുദ്ധ ഇന്ത്യക്കായി|ambedhker oru prabudha indiakayi

Original price was: ₹250.00.Current price is: ₹200.00.
ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തിൽ നിന്നും അംബേദ്കർ പുറത്തുകടക്കുകയും ദലിത് ബഹുജനങ്ങൾക്കുപുറമെ, മുസ്ലിം-സിഖ്-ക്രൈസ്തവ ന്യൂനപക്ഷങ്ങളും സ്ത്രീ ക്വയർ പ്രസ്ഥാനങ്ങളും അംബേദ്കറുടെ ആശയങ്ങൾ ധാരാളമായി വായിക്കുകയും ഉറക്കെപ്പറയുകയും ചെയ്യുന്നു. ഇടതുപക്ഷ-ലിബറൽ ആഖ്യാനങ്ങൾക്കും പഴയതിനേക്കാൾ പ്രിയങ്കരനാണ് അദ്ദേഹമിന്ന്. മറുവശത്ത് അംബേദ്കറെ ഹിന്ദു പരിഷ്കരണവാദിയായി സ്വാംശീകരിക്കാനും പുനരവതരിപ്പിക്കാനും സംഘപരിവാർ അത്യധ്വാനം ചെയ്യുകയുമാണ്. ഗെയ്ൽ ഓംവെത്ത് രചിച്ച ജീവചരിത്രം അംബേദ്കർ എന്ന ഒറ്റയാന്റെ ജീവിതവും സമരവും ദർശനവും പ്രചോദനാത്മകമായി വരച്ചുകാട്ടുന്നു.

അൽഹംദുലില്ലാഹ്|Alhamdulillah

Original price was: ₹250.00.Current price is: ₹210.00.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സമാധാനിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴി ദൈവത്തെ ഓര്‍മിപ്പിക്കലാണ്, അവന്‍ പഠിപ്പിച്ച പാഠങ്ങള്‍ പകര്‍ന്നു നല്‍കലാണ്. ഈ പുസ്തകം ആകര്‍ഷകമായ ഭാഷയില്‍, കഥകളുടെയും സംഭവങ്ങളുടെയും ആമുഖത്തോടെ നമ്മോടു സംസാരിക്കുന്നു. ദൈവിക വചനങ്ങളും പ്രവാചകാധ്യാപനങ്ങളും ഗ്രന്ഥകാരന്‍റെ നനവുള്ള സംഭാഷണത്തില്‍ മുഴച്ചു കാണാതെ ചേര്‍ച്ചയോടെയിരിക്കുന്നു. തോല്‍വിയെയും വേദനയെയും മറവിയെയും അവഗണനയെയും പിണക്കത്തെയുമെല്ലാം കുറിച്ച് വായിക്കാന്‍ തയ്യാറായി നിങ്ങള്‍ വായന ആരംഭിക്കുക. പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും അത്ഭുത സാധ്യതകളെ നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. മടികൂടാതെ കരയാനും ഉള്ളുതുറന്ന് ചിരിക്കാനും നിങ്ങളെ ഇത് സഹായിച്ചേക്കാം... - സി പി അബ്ദുസമദ്

അള്ളാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി|Allahuvilekk Olichodiya Penkutty

Original price was: ₹100.00.Current price is: ₹80.00.
ഫേസ് മോഡലായിരുന്ന ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി. പകിട്ടാര്‍ന്ന അരങ്ങുകളില്‍ താളനിബദ്ധമായി റാമ്പ് വാക്ക് ചെയ്തിരുന്നു അവള്‍. ആഡംബര ജീവിതം നയിച്ചിരുന്ന അവളുടെ കരിയര്‍ സ്വപ്നം സിനിമയും ഫാഷന്‍

ആൻ ഫ്രാങ്കിന്റെ ഡയറി കുറുപ്പുകൾ|ANNE FRANKINTE DAIRYKURUPPUKAL|AAN

Original price was: ₹260.00.Current price is: ₹230.00.
ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ഒരിക്കൽ ലണ്ടനിൽനിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ കുറിച്ചുവയ്ക്കാൻ തന്റെ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. യുദ്ധാനന്തരം അതു പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പതിമൂന്നുവയസ്സുകാരി തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ - എല്ലാം തന്റെ ഏറ്റവുമടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയുമായി പങ്കിടാനാരംഭിക്കുന്നു. വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ ടൈഫസ് പിടിപെട്ട് മരിച്ച ആൻ എം. ഫ്രാങ്ക് എന്ന യഹൂദപെൺകുട്ടിയുടെ ഈ സ്മരണകൾ യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിനേല്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുന്ന ഒരസാധാരണ കൃതിയാണ്. വിവർത്തനം: പ്രമീളാദേവി

ആരും കാണാത്ത യുദ്ധങ്ങൾ|AARUM KANATHA YOUDHANGAL

Original price was: ₹250.00.Current price is: ₹200.00.
വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്… ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്… ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ, തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു. ദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം

ആര്യൻ ജൂതൻ ബ്രാഹ്മണൻ |Aryan Joothan Brahmanan

Original price was: ₹380.00.Current price is: ₹340.00.
ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തി എം . ഫിഗേറ . ആര്യൻ എന്ന സാഹിത്യസംജ്ഞ ചരിത്രപരമായും ഭാഷാപരമായും രൂപപ്പെട്ടുവന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കാണേണ്ടതു ‘ അവർ വാദിക്കുന്നത് . പാരാണിക ഇന്ത്യാചരിത്രത്തെ വളർത്തിയെടുക്കുന്നതിൽ ആര്യൻ മിത്തിന്റെ പങ്ക് എന്താണെന്നും , പ്രത്യയശാസ്ത്രപരമായ യൂറോപ്യൻ താൽപര്യങ്ങളെ എങ്ങനെ സഹായിച്ചുവെന്നും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരി ഈ കൃതിയിലൂടെ . ഡോറൊത്തി എം . ഫിഗേറ ആര്യൻ ശുദ്ധി എന്ന മിത്തിനെ പൊളിച്ചെഴുതുകയും അതേസമയം അതിന്റെ സാമൂഹിക രാഷ്ട്രീയ സ്വാധീനം ചോദ്യംചെയ്യുകയും ചെയ്യുന്നു . ഫാഷിസവും കൊളോണിയലിസവും യൂറോപ്യൻ നവവലതുപക്ഷ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായി കൈകോർക്കുന്ന ‘ ആര്യവംശ’മെന്ന ആശയത്തിന്റെ അടിത്തറയിളക്കുന്ന പഠനം.