Nanayuvan Njan Kadalakunnu | നനയുവാൻ ഞാൻ കടലാകുന്നു
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. - നിമ്ന വിജയ്
Nattuchedikal Aarogya Rakshaykku|നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക്
നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക്
അലീമ കെ
മഞ്ഞ ചേലവിരിച്ച് നാണo കുണുങ്ങി നിലക്കുന്ന മുക്കുറ്റിയും കാറ്റിനോട് കൊഞ്ചി കളിക്കുന്ന പൂവാംകുരുന്നിലയും പാടവരമ്പിൽ പച്ചപുതച്ച മുത്തിളും കഞ്ഞുണ്ണിയും വയൽചുള്ളിയും ഇടവഴി പൊന്തകളിൽ നമ്മെ കൊതിപ്പിച്ച നൊട്ടങ്ങയും പാണൽ പഴങ്ങളും സ്ലേറ്റ് മായ്ച്ച് കൊതി തീരാത്ത മഷിത്തണ്ടും പ്രസവിക്കാനായി പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ച ഇല മുളച്ചിയും ബലവാനായ കുറുന്തോട്ടിയും ഇന്ദ്രവല്ലരി പൂചൂടി വരും ഉഴിഞ്ഞയും വേലികളിൽ ആലോലമാടും തിരുതാളിയും വെണ്മയുടെ പ്രതീകമായ തുമ്പയും പൊന്തകളിൽ വർണ്ണവിസ്മയം തീർത്ത വെള്ളിലയും തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടിയുമൊക്കെ ദിനേനയെന്നോണം കൺമുന്നിൽനിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെ തിരിച്ചറിയാനും വേണ്ട രീതിയിൽ സംരക്ഷിക്കാനും നാം ശ്രദ്ധിച്ചേ മതിയാവൂ. ആഹാരമായും ഔഷധമായും ഉപയോഗിക്കാനും ഇത്തരം നാട്ടുസസ്യങ്ങളെ പരിചയപ്പെടാനും അവയുടെ ശാസ്ത്രീയനാമം, ഉൾപ്പെടുന്ന കുടുംബം, അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ, നാട്ടറിവുകൾ, ഔഷധ ഗുണങ്ങൾ, പോഷക ഗുണങ്ങൾ, ബന്ധപ്പെട്ട ചൊല്ലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം ഔഷധപ്രേമികൾക്കും ഗവേഷകർക്കും ഒരു മുതൽക്കൂടാവുമെന്ന കാര്യത്തിൽ സംശയമില്ല.
Njan Jeevichu Ennathinte Thelivu| ഞാൻ ജീവിച്ചു എന്നതിൻെറ തെളിവ്
NJAN NUJOOD VAYASS 10 VIVAHAMOCHITHA|ഞാൻ നുജൂദ് വിവാഹമോചിത 10 വയസ്സ്
പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം
മുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും
ഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത്
ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി
നഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്.
ഞാൻ നുജൂദ്
വയസ് 10 വിവാഹമോചിത
നുജദ് അലി
ഡെൽഫിൻ മിനോയി
വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും
പത്താം വയസ്സിൽ വിവാഹമോചിതയാവുകയും
ചെയ്ത് യമനിലെ നൂജുദ് അലിയുടെ ജീവിതകഥ.
സ്വന്തം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ട് തന്റെ
അനുഭവങ്ങൾ ലോകത്തോടും നിയമത്തോടും
വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ
പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുളുകൾ.
പരിഭാഷ: രമാ മേനോൻ
ശക്തമായൊരു പുത്തൻജീവചരിത്രം… ഇതിനേക്കാൾ
ചെറിയ പ്രായത്തിൽ -നുജൂദ് അലി എന്ന ഒരു
കൊച്ചുപെണ്ണിന്റെ വിവാഹമോചനത്തേക്കാൾ
-ധീരമായ മറ്റൊന്ന് സങ്കൽപിക്കാൻ തന്നെ പ്രയാസം,
നിക്കോളാസ് ക്രിസ്റ്റോഫ്
(
ന്യൂയോർക്ക് ടൈംസ്)
വിൽപന വസ്തു കണക്കെ വിൽക്കപ്പെട്ട
നുജൂദിനൊപ്പാലുള്ള പെൺകുട്ടികളുടെ ശബ്ദവും
സമൂഹത്തിൽ അലയടിക്കാൻ സമയമായി.
ഈ ജീവിതകഥ അതിനൊരു ആരംഭം മാത്രം.
-മീന നിമാത്
(പ്രിൻസ് ഓഫ് ടെഹ്റാനിന്റെ രചയിതാവ്)
I Am Nujood
Age 10 and Divorced
NJAN PHOOLAN DEVI|ഞാൻ ഫൂലൻദേവി
Noolpalam|നൂല്പ്പാലം
ഒരു വസ്തു സ്നേഹിക്കപ്പെടുകയാണെങ്കിൽ അത് അനശ്വരമായിത്തീരും എന്ന് വില്യം ബ്ലേക്ക് പറയുന്നുണ്ട്. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങൾ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങൾ മാത്രമാണ് എന്ന് മാധവിക്കുട്ടിയും. സാധാരണ ജീവിതങ്ങൾ അസാധാരണമാവാനും ആനന്ദത്തിന്റെ പച്ചയിൽ പന്തലിക്കാനും പ്രണയംപോലെ ഒരു ഔഷധം വേറെയില്ല. കീർത്തി ജ്യോതി ഒരു കവിതയിൽ ഇങ്ങനെ എഴുതുന്നു. വേദനിക്കുമ്പോളെനിക്ക് മരുന്നായി മാറിയ മനുഷ്യാ... ഇനിയുമൊരിക്കൽ ഒന്നിച്ചൊരു യാത്ര പോകാൻ കഴിഞ്ഞാൽ അന്നും ഞാൻ നിൻ്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരിക്കും. ഇപ്രകാരം മന്ത്രമധുരമായ മൊഴികൾ കൊണ്ട് സാന്ദ്രമായ ഭാഷയിൽ പ്രണയബന്ധത്തിൻ്റെ സൂക്ഷ്മ കോശങ്ങളെ തൊട്ടറിഞ്ഞനുഭവിപ്പിക്കുകയാണ് നൂൽപ്പാലം. മൃതിയുടെയും സമൃതിയുടെയും ഹൃദയദ്രവീകരണ ശക്തിയുള്ള പ്രണയോന്മാദത്തിന്റെയും വിശുദ്ധ പുസ്തകമാണിത്.
Noolpavakal | നൂൽപ്പാവകൾ
കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓർമ്മകൾ യഥാർത്ഥമായി മറ്റുള്ളവർക്കായി പകർത്തുകയും, അതിൽ സത്യത്തിന്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂൽപ്പാവകൾ. തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിന്റെ വഴിയിലൂടെ ആശ കൂട്ടിക്കൊണ്ട് പോകുമ്പോൾ നമ്മളോട് പറയുന്നത്. നൂൽപ്പാവകൾ കഥയെഴുത്തല്ല, മനസ്സ് നിറയ്ക്കുന്ന വിസ്മയിപ്പിക്കുന്ന ഒരു കഥ പറച്ചിലാണ്.
Octobar ithihaasam|ഒക്ടോബർ ഇതിഹാസം
യഹ്യാ സിൻവാറിനെയും ഫലസ്തീൻ വിമോചന പോരാട്ടത്തെയും കുറിച്ചുള്ള ആലോചനകളും ഭാവനകളും കോർത്തിണക്കിയ ചരിത്രസ്മരണയാണ് “ഒക്ടോബർ ഇതിഹാസം”.
സിൻവാറിന്റെ ജീവിതത്തിൽ ഒക്ടോബർ ഒരു മാസമല്ല; തൻ്റെ ജനനത്തിനും സമരത്തിനും രക്തസാക്ഷിത്വത്തിനും ഒരുപോലെ സാക്ഷ്യം വഹിച്ച വിധിയുടെ സമയരേഖയാണ്; ചരിത്രത്തിൻ്റെ വഴിയടളവും. തന്റെ നേതൃത്വത്തിൽ ഇസ്രയേലിനെ പിടിച്ചുലച്ച ത്വൂഫാനുൽ അഖ്സയിലൂടെ അധിനിവേശത്തിന്റെ അജയ്യത തകരുകയും ഫലസ്തീൻ ലോകത്തിന്റെ നൈതിക മനസ്സാക്ഷിയിൽ വീണ്ടും മുദ്രണം ചെയ്യപ്പെട്ടു ഒക്ടോബറിലൂടെ.
അങ്ങണ ഒരു മനുഷ്യന്റെ ജീവിതം ഇവിടെ ഒരു ജനതയുടെ ചരിത്രമായി മാറുന്നു.
പ്രതിരോധം ഒരു രാഷ്ട്രീയ നിലപാട് മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും നാഗരീകതയുടെ വീണ്ടെടുപ്പിനുള്ള വഴിയുമാണെന്ന് സിൻവാർ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
അതിനാൽ സിൻവാറിന്റെ ജീവിതവും സമരവും രക്തസാക്ഷിത്വവും വീണ്ടും വീണ്ടും വായിക്കപ്പെടണം, തലമുറകളെ പഠിപ്പിക്കണം, ചരിത്രത്തിന്റെ അവസാനിക്കാത്ത പ്രയാണത്തിലെ ഉജ്ജ്വലമായ ഏടായി സിർവാറിൻ്റെ ഇതിഹാസ സമാനമായ ഓർമ്മങ്ങൾ നിലനിൽക്കണം. സിൻവാറിൻ്റെ സമര നിർഭരമായ ജീവിതത്തിലേക്കുള്ള തീർത്ഥാടനമാണ് ഈ പുസ്തകം; ഫലസ്തീൻ വിമോചന പോരാട്ടത്തിനുള്ള മലയാളത്തിൻ്റെ ഉപഹാരവും.