Kallante Kamuki|കള്ളന്റെ കാമുകി
പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി.
ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം – ‘അതാണ് പ്രേമം’ എന്നു ഈ നോവൽ കാട്ടിത്തരുന്നു. സൽകർമ്മങ്ങൾക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്കർമ്മങ്ങളിൽ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു.
പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ ഗ്രാമത്തിന്റെ പശ്ചാത്തല ഭംഗികൾ മനോഹരമായി വർണ്ണിക്കപ്പെടുന്ന ഹൃദയസ്പൃക്കായ ഒരു പ്രേമകാവ്യം!
Kottayile Prema|കോട്ടയിലെ പ്രേമ
കോട്ടയിലെ പ്രേമ
പി വൽസല
ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കും മനസ്സിന്റെ ആഴങ്ങളിലേക്കും ഉൾക്കാഴ്ച നല്കുന്ന മികച്ച പതിനാലു കഥകൾ. ഓരോ കഥയും നമ്മെ അലട്ടുന്ന, അപൂർവാനുഭൂതികളിലേക്ക് നയിക്കുന്ന ശക്തമായ അനുഭവമായിത്തീരുന്നു. വൽസലയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ഈ കഥകൾ നമുക്ക് എന്നും ഓർമ്മിക്കാവുന്ന ഒരു പുതിയ ലോകം സമ്മാനിക്കുന്നു.
LEBANSCRAFT|ലെബൻസ് ക്രാഫ്റ്റ്
ഓരോ ദിവസവും ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർ, മറുവശത്ത് പല കാരണങ്ങൾ കൊണ്ട് സ്വയം ജീവിതം വേണ്ടെന്ന് വെക്കുന്നവർ.ഈ വിഭാഗങ്ങൾക്കിടയിലൂടെയുള്ള ഒരു നൂൽപ്പാതയിൽ വിളക്കു തെളിയിക്കേണ്ടി വരുന്ന ഭിഷഗ്വരജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരുപിടി അനുഭവങ്ങൾ... ഹൃദയത്തിലേറ്റ മുറിവുകളിൽ നിന്ന് ഇപ്പോഴും രക്തം കിനിയുന്നുണ്ടാവും, എങ്കിലും അവസാന താളിൽ എത്തുമ്പോൾ ഇനിയും ജീവിക്കാൻ നിങ്ങൾക്കൊരു കാരണം കൂടി ലഭിക്കുകയാണെങ്കിൽ ഈ എഴുത്തിൻറെ ദൗത്യം പൂർണമാവുകയായി...
Mappila And Comrades- A Century of Communist-Muslim Relations in Kerala
This book seeks to examine how the Communist Movement of Kerala welcomed Mappilas and address Mappila issues and minority questions. Do the party claims about what it has done for these communities reflect their priorities? How does it change the fundamental values and ethics of the party? N P Chekkutty, an eminent journalist of Kerala, examines these questions. The complications of identity politics, Mappila revolts of 1921, Sharia Case, and the politics of Islamist Movements are other concerns of this book. This book gives insights into the major contemporary political documentation of the Mappilas.