Showing 61–72 of 287 results

KAITHAPRAM DAMODARAN NAMBOOTHIRI|സ്നേഹ രാമായണo

Original price was: ₹160.00.Current price is: ₹150.00.
സ്നേഹ രാമായണo കൈതപ്രം ദാമോദരൻ നമ്പൂതിരി ആദികവിയാൽ വിരചിതമായ, ധർമാർഥ കാമമോക്ഷങ്ങളുടെ പുരുഷാർഥങ്ങളുടെ പ്രതീകമായ രാമായണത്തിലൂടെ കവിയും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തുന്ന സ്നേഹായാനം. ആത്മീയാനുഭൂതികൾ ഹൃദയത്തിലേക്ക് പകർന്നു തരുന്ന ഗ്രന്ഥം.

Kallante Kamuki|കള്ളന്റെ കാമുകി

Original price was: ₹370.00.Current price is: ₹340.00.
പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി. ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം – ‘അതാണ് പ്രേമം’ എന്നു ഈ നോവൽ കാട്ടിത്തരുന്നു. സൽകർമ്മങ്ങൾക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്കർമ്മങ്ങളിൽ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു. പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ ഗ്രാമത്തിന്റെ പശ്ചാത്തല ഭംഗികൾ മനോഹരമായി വർണ്ണിക്കപ്പെടുന്ന ഹൃദയസ്പൃക്കായ ഒരു പ്രേമകാവ്യം!

KALLARAYUM KAVALKKARUM | കല്ലറയും കാവൽക്കാരും

₹160.00
ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് 'കല്ലറയും കാവൽക്കാരും' എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.

Kerala Muslim History

Original price was: ₹290.00.Current price is: ₹250.00.

Khasakinte idhihasam|ഖസാക്കിന്റെ ഇതിഹാസം

Original price was: ₹299.00.Current price is: ₹250.00.
മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതി.

Kottayile Prema|കോട്ടയിലെ പ്രേമ

Original price was: ₹160.00.Current price is: ₹144.00.
കോട്ടയിലെ പ്രേമ പി വൽസല ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കും മനസ്സിന്റെ ആഴങ്ങളിലേക്കും ഉൾക്കാഴ്ച നല്കുന്ന മികച്ച പതിനാലു കഥകൾ. ഓരോ കഥയും നമ്മെ അലട്ടുന്ന, അപൂർവാനുഭൂതികളിലേക്ക് നയിക്കുന്ന ശക്തമായ അനുഭവമായിത്തീരുന്നു. വൽസലയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ഈ കഥകൾ നമുക്ക് എന്നും ഓർമ്മിക്കാവുന്ന ഒരു പുതിയ ലോകം സമ്മാനിക്കുന്നു.

Lavender blooms|ലാവെൻഡർ ബ്ലൂംസ്

Original price was: ₹350.00.Current price is: ₹300.00.
ലാവെൻഡർ ബ്ലൂംസ് ഷഹന ചില സത്യങ്ങൾ പറയാതെ പോകുന്നു. ചില സ്നേഹങ്ങൾ വാക്കുകൾക്കപ്പുറം വളരുന്നു. ചില ബന്ധങ്ങൾ യുക്തിയുടെ അതിരുകൾക്കുപോലും വിശദീകരിക്കാനാവാത്തവിധം വിചിത്രമാകുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും സങ്കീർണമായ വഴികളിലൂടെ മനുഷ്യവികാരങ്ങളുടെ ആഴങ്ങളിലേക്ക് നീളുന്നൊരു യാത്ര. സ്നേഹത്തിന്റെ പല മുഖങ്ങൾക്കിടയിൽ ഭയത്തിന്റെ നിഴൽ വീഴ്ത്തുന്ന ചില അസാധാരണ അനുഭവങ്ങൾ. ലാവെൻഡർ പൂക്കൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യം. സ്നേഹവും ഭീതിയും നിഗൂഢതയും ഒരുപോലെ ഇഴചേരുന്ന മിസ്റ്ററി റൊമാന്റിക് ത്രില്ലർ.

LEBANSCRAFT|ലെബൻസ് ക്രാഫ്റ്റ്

Original price was: ₹130.00.Current price is: ₹110.00.
ഓരോ ദിവസവും ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർ, മറുവശത്ത് പല കാരണങ്ങൾ കൊണ്ട് സ്വയം ജീവിതം വേണ്ടെന്ന് വെക്കുന്നവർ.ഈ വിഭാഗങ്ങൾക്കിടയിലൂടെയുള്ള ഒരു നൂൽപ്പാതയിൽ വിളക്കു തെളിയിക്കേണ്ടി വരുന്ന ഭിഷഗ്വരജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരുപിടി അനുഭവങ്ങൾ... ഹൃദയത്തിലേറ്റ മുറിവുകളിൽ നിന്ന് ഇപ്പോഴും രക്തം കിനിയുന്നുണ്ടാവും, എങ്കിലും അവസാന താളിൽ എത്തുമ്പോൾ ഇനിയും ജീവിക്കാൻ നിങ്ങൾക്കൊരു കാരണം കൂടി ലഭിക്കുകയാണെങ്കിൽ ഈ എഴുത്തിൻറെ ദൗത്യം പൂർണമാവുകയായി...

MADAHAVIKKUTTIYUDE PREMAKADHAKAL|മാധവികുട്ടിയുടെ പ്രേമകഥകൾ

Original price was: ₹350.00.Current price is: ₹300.00.
അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിന് നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം. കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധൂര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ -വി ആർ. സുധീഷ് പ്രണയത്തിന്റെ സൂര്യകാന്തിപൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം.