Showing 169–180 of 287 results

ഏറ്റവും പ്രിയപ്പെട്ട എന്നോട് |ETTAVUM PRIYAPPETTA ENNODU

Original price was: ₹350.00.Current price is: ₹280.00.
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു

ഒട|oda

Original price was: ₹220.00.Current price is: ₹200.00.
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.

ഒരിക്കൽ | Orikkal

Original price was: ₹150.00.Current price is: ₹120.00.
എൻ മോഹനന്റെ ആത്മകഥാപരമായ നോവലാണ് ഒരിക്കൽ. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ഈ ചെറുകഥ നോവൽ ആദ്യമായി മലയാള മനോരമയിൽ ‘ രാഗങ്ങള്‍ക്ക്ഒ രു കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

ഒരു നാവികന്റെ ഡയറിക്കുറിപ്പുകൾ|ORU NAVIKANTE DAIRY KURUPPUKAL

Original price was: ₹270.00.Current price is: ₹230.00.
ഭാവിയില്‍ ഇത് ഒരു സിനിമയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പുതിയ പുസ്തകം എഴുതുന്ന ചെറുപ്പക്കാര്‍ക്ക് ഇതുപോലെ നടന്ന അന്വേഷണങ്ങള്‍, പുസ്തകങ്ങള്‍ സഹായകമാകും. അക്കൂട്ടത്തിലെ പ്രധാന നറേഷനുകളിലൊന്നാകും റിഹാന്റെ ഈ പുസ്തകം.

ഒരു വല്ലിയ പൊട്ടിത്തെറി|oru valliya pottitheri

₹180.00
മിൽക്കീവേ പോലെ അതിലും വലുതും ചെറുതുമായ അനേകം ഗാലക്സികൾ ചേർന്നൊരു കൂട്ടം... ഒരുപാട് കൂട്ടങ്ങൾ കൊണ്ട് പ്രപഞ്ചം. മനുഷ്യസമൂഹം പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അനന്തവും അജ്ഞാതവും അവർണനീയവുമായ ലോകത്തെ ശാസ്ത്രയുക്തിയോടെ ലളിതമായി വ്യാഖ്യാനിക്കുന്ന ഈ പുസ്തകം പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ജാലകങ്ങളും കവാടങ്ങളും തുറന്നുവിടുന്നു.

ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ|Oru Valarthu Poochayude Jeevitha Katha

Original price was: ₹130.00.Current price is: ₹117.00.
ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ വി.ആർ. സുധീഷിന്റെ ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ വായിച്ചിട്ട് തരിച്ചിരിന്നുപോയി. തന്റെ പൂച്ചയുമായി പൂർവ്വജന്മസ്‌മൃതികൾ പങ്കിട്ടിരുന്ന ഓ.വി. വിജയനുപോലും ഇങ്ങനെ എഴുതാൻ കഴിഞ്ഞിട്ടില്ല. – എം.മുകുന്ദൻ

ഒരു സങ്കീര്‍ത്തനം പോലെ | Oru Sankeerthanam Pole

Original price was: ₹300.00.Current price is: ₹240.00.
ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്‌കായയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ്ധ4പ അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്നധ5പ ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌

ഓർമകളുടെ പുസ്തകം |ORMAKALUDE PUSTHAKAM

Original price was: ₹130.00.Current price is: ₹100.00.
ഓർമ്മകൾ അനുഭവങ്ങളുടെ തോണിയിലേറി യാത്രചെയ്യവേ, കഴിഞ്ഞ കാലത്തിന്റെ കാറ്റും കോളും നിറഞ്ഞ അനന്തമായ കടലിലേക്ക് നഷ്ടങ്ങളുടെ ആഴം തേടിയുള്ള ഒരു സാധാരണക്കാരന്റെ അക്ഷരക്കുറിപ്പുകൾ. അതാണ് ഓർമ്മകളുടെ പുസ്തകം

ഔജോ ബോർഡ്‌|Ouija Board

Original price was: ₹250.00.Current price is: ₹190.00.
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ

കടലാസ് പൂക്കളുടെ വീട്ടിൽ |KADALASU POOKALUDE VEETIL

₹160.00
കണ്ടെടുക്കപ്പെടാത്ത സങ്കടങ്ങൾക്കും നിശ്ശബ്ദമാക്കപ്പെട്ട ചോദ്യങ്ങൾക്കും നടുവിൽ സ്വന്തം ആത്മാഭിമാനം തിരയുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ. ചെറുപ്പത്തിൽ ഏറ്റ മുറിവുകളും, കുടുംബ സങ്കൽപ്പങ്ങൾ അടിച്ചേൽപ്പിച്ച ഭാരങ്ങളും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പേറി ജീവിക്കുന്ന നാദിറയുടെ ജീവിതത്തിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. വിവാഹമെന്ന വ്യവസ്ഥിതിക്കുള്ളിലെ അപരിചിതത്വവും, സമൂഹത്തിന്റെ പരീക്ഷണങ്ങളും അവളെ തളർത്താൻ നോക്കുമ്പോഴും, തകർന്നുപോയ ഇടങ്ങളിൽ നിന്ന് തന്റേതായ ഒരു ആകാശം കെട്ടിപ്പടുക്കാൻ അവൾ ശ്രമിക്കുന്നു. പെൺകരുത്തിന്റെ, സ്വന്തം സ്വത്വം തിരിച്ചറിയുന്നതിന്റെ ആഴത്തിലുള്ള അനുഭവമാണ് കടലാസ്സു പൂക്കളുടെ വീട്ടിൽ

കടൽ|kadal

₹140.00
കടൽ തീരത്തോര്’ എന്നത് പലപ്പോഴും അവഗണനയും മാറ്റിനിർത്തലും നേരിടുന്നോര് എന്നൊരർത്ഥം കൂടിയുണ്ടെന്നു തോന്നുന്നു.എല്ലാം തികഞ്ഞു എന്ന് പിന്നെയും പറഞ്ഞു നമ്മൾ തടിതപ്പുമ്പോൾ ചില വിടവുകളൊക്കെ അങ്ങിങായി കിടപ്പുണ്ട്