Showing 73–84 of 287 results

MANJIL VIRINJA POOKKAL|മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

₹199.00
തിടുക്കംപിടിച്ച ജീവിതപ്പാച്ചിലിൽ ചുറ്റുമുള്ള നന്മകളുടെയും പ്രകൃതിയേയും കണ്ടില്ലെന്ന്‌ നടിക്കുന്നവർക്ക്‌ മുന്നിൽ കണ്ണുകളേക്കാൾ ഹൃദയംകൊണ്ട്‌ കണ്ട ചില മനുഷ്യരെയും മഞ്ഞുപൊതിയുന്ന വയനാടൻ താഴ്‌വരകളുടെ നിശബ്‌ദ സ‍ൗന്ദര്യവുമാണ്‌ എഴുത്തുക്കാരി പകർന്നുനൽകുന്നത്‌. സ്‌നേഹബന്ധങ്ങൾക്ക്‌ മാറ്റ്‌ കുറയുകയും മനുഷ്യർ സ്വാർത്ഥയിലേക്ക്‌ ഒതുങ്ങിക്കൂടുകയും ചെയ്യുന്ന കാലമാണിത്‌. ഇവിടെയാണ്‌ മനുഷ്യബന്ധങ്ങളടെ ഉ‍ൗഷ്‌മളത അടയാളപ്പെടുത്താൻ എഴുത്തുക്കാരി ശ്രമിക്കുന്നത്‌. അന്യരെന്നു കരുതിയവർ സ്വന്തമായി മാറുന്ന കറകളഞ്ഞ സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും തിരിച്ചറിവുകളാണ്‌ ഇശലിന്റെയും അൻവറിന്റെയും ജീവിതത്തിലുള്ളത്‌. ആദ്യരചന എന്ന നിലയിൽ വായനക്കാർക്ക്‌ നല്ലൊരു അനുഭവമാണ്‌ "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'. സ്‌നേഹം വറ്റിപോകാത്ത ഹൃദയങ്ങൾക്കുള്ള ഉപഹാരം. -മിഥുൻ കൃഷ്‌ണ-

MANTHALIRILE 20 COMMUNIST VARSHANGAL|മന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ

Original price was: ₹480.00.Current price is: ₹440.00.
മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്‍.

Mappila And Comrades- A Century of Communist-Muslim Relations in Kerala

Original price was: ₹430.00.Current price is: ₹400.00.
This book seeks to examine how the Communist Movement of Kerala welcomed Mappilas and address Mappila issues and minority questions. Do the party claims about what it has done for these communities reflect their priorities? How does it change the fundamental values and ethics of the party? N P Chekkutty, an eminent journalist of Kerala, examines these questions. The complications of identity politics, Mappila revolts of 1921, Sharia Case, and the politics of Islamist Movements are other concerns of this book. This book gives insights into the major contemporary political documentation of the Mappilas.

Mappila Leader In Exile- A Political Biography Of Syed Fazl Tangal

Original price was: ₹340.00.Current price is: ₹300.00.
There was one family in Malabar whose socio-religious standing the British authorities feared the most for its potential to inspire and mobilise the natives, especially Muslims, against the colonial rulers. It was the descendants of this family, including the most influential member of it, Syed Fazl Thangal, that the authorities furtively extradited to Arabia in March 1852 and ensured that they never returned to the coast of Malabar. Who was this Syed Fazl Thangal? How and why he and his family including his famous father, Syed Alawi Thangal, a member of the Ba Alawi clan from Hadhramaut in Yemen, who arrived in Malabar in February 1768 and settled at Mamburam in Malappuram district, to be later known as the Mamburam Thangal, was an important figure in the history of Malabar and its anti-colonial Author K.K.Muhammad Abdul Sathar

Maranakkoottu:Oru Savamvariyude Athmakatha | മരണക്കൂട്ട് :ഒരു ‘ശവംവാരി’യുടെ ആത്മകഥ

Original price was: ₹170.00.Current price is: ₹136.00.
വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക് എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാന്‍ഗോഗ്മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്‍ത്തനിര്‍വൃതി അനുഭവിക്കുന്നു. -സന്തോഷ് ഏച്ചിക്കാനം ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു മനുഷ്യനാണ് മുന്നില്‍ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; ശവംവാരി!

MARANAPRAK | മരണപ്രാക്ക്

₹199.00
മരിച്ചുപോയവർ ജീവിതത്തിലേക്കു തിരിച്ചുവരുന്ന വഴികളിലൂടെയും ജീവിച്ചിരിക്കുന്നവർ മരണത്തിലേക്കു കടന്നുപോകുന്ന വഴികളിലൂടെയും നേരവും കാലവും നോക്കാതെയുള്ള നടത്തമാണ് മരണപ്രാക്ക്. ദൂരെയെവിടെയോ മരണപ്രാകിയുടെ കൂകൽ കേൾക്കാം. ഇതാ ഒരുവന്റെ മരണം അടുത്തെന്ന സൂചന. മരണത്തിനു മറുജീവിതം എന്നൊരു അർത്ഥം കൂടിയുണ്ടെന്നു ഈ നോവലിലൂടെ എഴുത്തുകാരൻ പറഞ്ഞുവക്കുന്നു. അതിനയാൾ തഴക്കവും വഴക്കവുമുള്ള തച്ചനെപ്പോലെ ഭാഷയിൽ പണിയെടുത്തിരിക്കുന്നു. ഓരോ വായനയിലും അതു നിങ്ങളെ അത്ഭുതപ്പെടുത്തും. തീർച്ച.

Mazhayil Kuthirnna Ormmakal | മഴയിൽ കുതിർന്ന ഓർമ്മകൾ

₹220.00
ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞു പോകുമെന്ന് തീർച്ച.

MERCURY ISLAND|മെർക്യൂറി ഐലൻഡ്

Original price was: ₹499.00.Current price is: ₹390.00.
From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും

Miles | മൈൽസ്

₹160.00
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം. അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്. യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്... മഴയുടെ താളം കേട്ട്...ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.

Monsoon Kingdoms Ibn Battuta and the age of Empires, merchants and Monsoons

₹650.00
Malabar was shaped by the sea, the monsoon and the travellers who crossed the Indian Ocean. For centuries, Chinese, African, Persian and Arab merchants sailed to its shores, creating vibrant networks of trade, friendship and fraternity that connected Malabar with distant worlds. These encounters brought not only goods and wealth, but also ideas, cultures, faiths and new ways of seeing the world. Tracing the maritime history of Malabar, this book explores how a region on India’s southwestern coast became part of a global network and how those centuries of exchange continue to influence the Malabar we know today and the interconnected world of the present.

Muhammad |മുഹമ്മദ്

Original price was: ₹650.00.Current price is: ₹520.00.
ഭാഷയുടെ പരിമിതികള്ക്ക്‌ അതീതമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത്‌ ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്‌ലിംലോകത്ത്‌ നിരവധി ഭാഷകളില്‍ അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ്‌ പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട്‌ അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്‌ മുഹമ്മദ്‌. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച്‌ വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിങ്‌സ്‌ (അബൂബക്കര്‍ സിറാജുദ്ദീന്‍) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്‌. പുസ്തകം മുഴുവൻ ഒരു വട്ടം ഞാൻ വായിച്ചു തീർത്തു. അതീവ താല്പര്യത്തോടെയാണ് വീണ്ടും വായിക്കാനായി ഞാൻ അത് തുറന്നത്. ടൈറ്റസ് ബുക്കാർട്ട് (ഇസ്ലാമിക കലാദാര്ശനികൻ) പ്രവാചകനെ അത്യുജ്ജലമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ സവിശേഷത ഹൃദയ ഹാരിയായ ഇതിന്റെ രചനാ രീതിയാണ്. ആൻമേരി ഷിമ്മൽ (സൂഫി ചിത്രകാരി)