ആൽകെമിസ്റ്റ് | The Alchemist (Malayalam)
ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.
ആട്ടിന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ച് ഒരു കുട്ടി അവനെ ഈജിപ്‌റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുളള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്‌ക്കുണ്ടായ ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്‌റ്റ് ആ യാത്രയുടെ കഥയാണ്.- ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിന് ദൈവികമായ സൗരഭ്യം നല്‌കുന്ന വഴിയാണ് ലോകപ്രശസ്‌ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലൊ കൊയ്‌ലൊയുടേത്. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്‌തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്‌റ്റ് അത്തരമൊരു പുസ്‌തകമാണ്
ആറ്റുപോകാത്ത ഓർമ്മകൾ |ATTUPOKATHA ORMAKAL
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.
ഇടവഴിയിലെ പ്രണയം|idavazhiyile pranayam
ജീവിതം എത്രയധികം അപ്രതീക്ഷിതവും സുന്ദരവുമാണ് എന്ന തിരിച്ചറിവിനൊപ്പം നാടും നന്മയും സൗഹൃദങ്ങളും മോടിയേകുന്ന നോവൽ, സരസവും ലളിതവുമായ ഗ്രാമീണ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. പറയാതെ പോയ പ്രണയവും, വിധിയുടെ വഴിത്തിരിവുകളും, കാലത്തിന് പോലും മായ്ക്കാനാവാത്ത ഓർമ്മകളും നിറഞ്ഞ ജീവിതയാത്രയുടെ കഥയാണ് ഈ പുസ്തകം. ചില പ്രണയങ്ങൾ ജീവിതത്തിൽ അവസാനിച്ചാലും ഹൃദയത്തിൽ ബാക്കിയാവുക തന്നെ ചെയ്യും. അങ്ങനെയൊരു പ്രണയതുടർച്ചയുടെ അതിജീവനം എങ്ങനെയാവും എന്ന ചോദ്യത്തിൽ പിടിച്ചിരുത്തുന്ന ഒരു ചെറു നോവലാണ് ഇടവഴിയിലെ പ്രണയം.
ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn
ജീവിതത്തിൽ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങൾക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത് .ഈ പുസ്തകം ഒരു കുമ്പിൾ നിറയെ ജീവിതം നീട്ടുന്നു . നിങ്ങൾക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം.
ഉറുമ്പരിക്കുന്ന നാരങ്ങാമിട്ടായിയോട് തോന്നുന്ന അതെ നിഷ്കളങ്കമായ സ്നേഹം പുസ്തകത്തിന്റെ കവറിനോട് തോന്നുന്നുണ്ട്. ഉള്ളിൽ അതിലും തേൻ തുളുമ്പുന്ന നിലാവിന്റെ മധുരമാണ്.
ഇരുട്ടിന്റെ വിധിന്യായം|irutinte vidhinyayam
ഫോർട്ട് കൊച്ചിലെ ഒരു പഴയ പള്ളി പുനരുദ്ധാരണത്തിനിടെ കണ്ടെത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഡയറി.
അതിലെ താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവവികസങ്ങൾ.
ചരിത്രവും മിത്തും സമകാലികതയും കഥയെ മറ്റൊരു രൂപത്തിൽ വഴിതെളിച്ചു വിടുന്നു. മലയാളിയുടെ ത്രില്ലെർ വായന അനുഭവത്തിന് പുതിയ ഒരു അനുമാനം കൂടിയാണ് ഈ നോവൽ നൽകുന്നത്.
ഇലാഹിനുള്ള കത്തുകൾ|Ilahinulla katthukal
ഇസ്ലാം രാജമാർഗം|islam Rajamargam
മുന്‍ ബോസ്‌നിയന്‍ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കഹെമാ യലംേലലി ഋമേെ മിറ ണലെേ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. കിഴക്കിന്റെ നിഷ്‌ക്രിയമായ ആത്മീയതക്കും പടിഞ്ഞാറിന്റെ ആത്മ ശൂന്യമായ ഭൗതികതക്കും മധ്യേ ഇസ്‌ലാമിനെ ഒരു രാജമാര്‍ഗമായി അവതരിപ്പിക്കുന്ന പഠനം. മതാതീത മതം എന്ന ഇസ്‌ലാമിനെക്കുറിച്ച ബെഗോവിച്ചിന്റെ പരികല്‍പന പുതുമയുള്ളതാണ്. മാനവ ചിന്തക്ക് കിഴക്കന്‍ യോറോപ്പ് നല്‍കിയ ഏറ്റവും മികച്ച സംഭാവനകളിലൊന്നാണ് ഇസ്‌ലാം രാജമാര്‍ഗം. ദര്‍ശനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ചേരുവയോടെ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന അപൂര്‍വ ക്ലാസിക്കുകളിലൊന്ന്.
ഉള്ളിന്റുള്ളാലേ|Ullintullale
എത്ര അടുത്തറിഞ്ഞാലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് മനുഷ്യർ. ചിലർ ഓർമ്മകളായും, ചോദ്യങ്ങളായും, മറ്റുചിലർ മറക്കാനാവാത്ത സാന്നിധ്യങ്ങളായും നമ്മോടൊപ്പം തുടരും.
'ഉള്ളിന്റുള്ളാലെ' അത്തരം ചില മനുഷ്യരെയും അവരുടെ ചിന്തകളെയും നിശ്ശബ്ദതകളെയും ജീവിതത്തിന്റെ ചെറിയ അടയാളങ്ങളെയും സ്പർശിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ്. ഉള്ളിൻ്റുള്ളിൽ ഒളിപ്പിച്ചുവെച്ച പറയപ്പെടാത്ത കഥകളിലേക്കുള്ള ഒരു യാത്ര.
ഒരുപക്ഷേ, ഈ താളുകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങളെയും ചിലപ്പോൾ നിങ്ങളെത്തന്നെയും കണ്ടെത്താനായേക്കും.
എന്റെ പോക്കറ്റിലെ രാജകുമാരി |ente poketile rajakumari
ചില യാത്രകൾ നമ്മെ പുതിയ ഇടങ്ങളിലേക്ക് മാത്രമല്ല, മറക്കാനാകാത്ത ചില മനുഷ്യരിലേക്കും എത്തിക്കുന്നു.
ഇബ്നുവിന്റെ യാത്രയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു യാത്രക്കാരി, പിന്നീട് അവന്റെ ജീവിതത്തിലെ സഹ യാത്രികയായി മാറുകയാണ് ഈ കഥയിലൂടെ.
കാലവും അകലവും വേർപെടുത്തിയാലും മായാത്ത ചില ഓർമ്മകളുണ്ട്. കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും വിരഹത്തിന്റെയും ആ ഓർമ്മകളാണ് “എന്റെ പോക്കറ്റിലെ രാജകുമാരി.”
ഒരു പ്രണയകഥ മാത്രമല്ല, ഹൃദയത്തിൽ എന്നും സൂക്ഷിച്ചുവെക്കുന്ന ഒരാളുടെ ഓർമ്മക്കുറിപ്പുകൾ കൂടിയാണിത്.